ad
Deshabhimani

യുഎസ് ഓപ്പൺ ടെന്നീസ്: ക്വാർട്ടർ ഫൈനലിൽ കാർലോസ് അൽകാരസ് ബെൻ ഷെൽട്ടണെ നേരിടും

US Open

കാർലോസ് അൽകാരസ് (ഇടത്) ബെൻ ഷെൽട്ടൺ (വലത്)| Photo: AFP, Getty Images

വെബ് ഡെസ്ക്

Published on Sep 07, 2026, 12:39 PM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക മുൻനിര താരം കാർലോസ് അൽകാരസ് അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിടും. നാലാം റൗണ്ട് പോരാട്ടത്തിൽ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 6-3, 6-4) തകർത്താണ് അൽകാരസ് ക്വാർട്ടറിലേക്ക് മുന്നേറിയത്.


ഗ്രാൻഡ് സ്ലാം ചരിത്രത്തിൽ ഒരേ എതിരാളിയെ നാല് പ്രധാന ടൂർണമെന്റുകളിലും പരാജയപ്പെടുത്തുന്ന പത്താമത്തെ പുരുഷ താരമെന്ന നേട്ടവും അൽകാരസ് സ്വന്തമാക്കി. അതേസമയം, എട്ടാം സീഡായ ബെൻ ഷെൽട്ടൺ ഗ്രീസ് താരം സ്റ്റെഫാനോസ് സിസിപാസിനെ ഏകപക്ഷീയമായ സെറ്റുകൾക്ക് (6-2, 6-3, 6-4) കീഴടക്കിയാണ് അൽക്കാരാസുമായുള്ള പോരാട്ടത്തിന് വഴിയൊരുക്കിയത്.


ആദ്യമായാണ് ഷെൽട്ടൺ യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. അൽകാരസും ഷെൽട്ടണും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം അൽകാരസിനൊപ്പമായിരുന്നു. ഫ്രഞ്ച് ഓപ്പണിലും ലേവർ കപ്പിലും കാനഡ മാസ്റ്റേഴ്സിലുമായിരുന്നു അൽകാരസിന്റെ ഈ വിജയങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home