യുഎസ് ഓപ്പൺ
നാല് വർഷത്തിന് ശേഷം ഒരുമിച്ച് കോർട്ടിൽ; വില്യംസ് സഹോദരിമാർ ആദ്യ റൗണ്ടിൽ പുറത്ത്

Photo by CHARLY TRIBALLEAU / AFP
ന്യൂയോർക്ക് : നാല് വർഷത്തെ ഇടവേളക്ക് ശേഷം യുഎസ് ഓപ്പണിലെ വനിത ഡബിൾസിൽ തിരിച്ചെത്തിയ വില്യംസ് സഹോദരിമാർ ആദ്യ റൗണ്ടിൽ പുറത്തായി. ഹാവോ ചിങ്ചാൻ - മയാ ജോയിന്റ് സഖ്യത്തോട് മൂന്ന് മണിക്കൂർ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വില്യംസ് സഹോദരിമാർ കീഴടങ്ങിയത്. സ്കോർ : 3-6, 7-6(6), 6-7(7)
നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ സെറീനയും വീനസും 5-0ന് മുന്നേറിയിരുന്നു. എന്നാൽ പിന്നീട് ലീഡ് കൈവിട്ടു. ആർതർ ആഷെ സ്റ്റേഡിയത്തിൽ 23000ലധികം കാണികളാണ് സെറീന - വീനസ് സഖ്യത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത്. ആരാധകരുടെ ആവേശകരമായ പിന്തുണയാണ് വില്യംസ് സഹോദരിമാർക്ക് ലഭിച്ചത്.
2022ലാണ് ഇരുവരും അവസാനമായി യുഎസ് ഓപ്പണിൽ ഡബിൾസിൽ മത്സരിച്ചത്. 1999ലും 2009ലും യുഎസ് ഓപ്പൺ കിരീടം നേടിയ വില്യംസ് സഹോദരിമാർക്ക് ആകെ 14 ഗ്രാൻഡ്സ്ലാം ഡബിൾസ് കീരീടങ്ങളുണ്ട്. ഒന്നാം റൗണ്ടിൽ കരുത്തരായ ഹാവോ ചിങ്ചാൻ - മയാ സഖ്യത്തിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ടെന്നീസിലെ ഇതിഹാസ താരങ്ങളായ വില്യംസ് സഹോദരിമാരുടെ തിരിച്ചുവരവ് ആരാധകർക്ക് മികച്ച അനുഭവമാണൊരുക്കിയത്.










0 comments