Deshabhimani

ചെന്നൈ ഓപ്പൺ ഡബിൾസ് ഫൈനൽ; ഇന്ത്യൻ സഖ്യത്തിന് തോൽവി

Chennai Open

വൈഷ്ണവി അദ്കർ (ഇടത്), റുതുജ ഭോസാലെ (വലത്)| Photo:PTI

വെബ് ഡെസ്ക്

Published on Nov 08, 2026, 07:25 PM | 1 min read

ചെന്നൈ : ചെന്നൈ ഓപ്പൺ ഡബ്ല്യുടിഎ 250 ടെന്നിസ് ടൂർണമെന്റിന്റെ വനിതാ ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യത്തിന് തോൽവി. വൈഷ്ണവി അദ്കർ–റുതുജ ഭോസാലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് സ്വിസ് സഖ്യമായ സിമോണ വാൾട്ടർട്ട്–നൈമ കരമോക്കോ കിരീടം സ്വന്തമാക്കി. 2–6, 0–6 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോൽവി.


മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്വിസ് താരങ്ങൾ ഇന്ത്യൻ സഖ്യത്തിന് തിരിച്ചുവരവിന് അവസരം നൽകിയില്ല. നെറ്റ് പ്ലേയിലെ മികവും കൃത്യമായ ഷോട്ടുകളുമാണ് വാൾട്ടർട്ട്–കരമോക്കോ സഖ്യത്തിന് വിജയം സമ്മാനിച്ചത്. നിർണായക പോയിന്റുകളിൽ പിഴവുകൾ വരുത്തിയതും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയായി.


ഇന്ത്യൻ വനിതാ ടെന്നിസിന് ചരിത്രനേട്ടവുമായാണ് അദ്കർ–ഭോസാലെ സഖ്യം മടങ്ങുന്നത്. ഡബ്ല്യുടിഎ ടൂർണമെന്റിന്റെ ഡബിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സഖ്യമെന്ന നേട്ടം ഇരുവരും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home