മയാമി ഓപ്പൺ
ജോക്കോവിച്ച് എടിപി 1000 മാസ്‌റ്റേഴ്‌സിന്റെ സെമിയിൽ പ്രവേശിക്കുന്ന പ്രായം കൂടിയ താരം

നൊവാക് ജോക്കോവിച്ച്. PHOTO: Facebook
മയാമി: മയാമി ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. യുഎസ് താരം സെബാസ്റ്റ്യൻ കോർഡയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മായാമി ഓപ്പണിലെ ഏഴാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ജോക്കോവിച്ച് സെമിയിലിറങ്ങുക.
മയാമി ഓപ്പണിലെ സെമി പ്രവേശനത്തോടെ എടിപി 1000 മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂർണമെന്റുകളുടെ അവസാന നാലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ജോക്കോവിച്ച് മാറി. മയാമി ഓപ്പണുൾപ്പെടെയുള്ള ഒൻപത് ടൂർണമെന്റുകൾ അടങ്ങുന്നതാണ് എടിപി മാസ്‌റ്റേഴ്‌സ് 1000.
6-3, 7-6 (7-4) എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ടൂർണമെന്റിലെ സെമി പ്രവേശനം. മയാമി ഓപ്പണിൽ വിജയിച്ചാൽ 37കാരന്റെ സിംഗിൾസിലെ 100–ാം കിരീടമായിരിക്കുമിത്. ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ് ആയിരിക്കും സെമിയിൽ ജോക്കോയുടെ എതിരാളി.









0 comments