സ്വകാര്യ ബസ് കാറിന് പിന്നിൽ ഇടിച്ച് അപകടം

കൊച്ചി: കോതമംഗലം കുത്തുകുഴിയിൽ സ്വകാര്യ ബസ് കാറിന് പിന്നിൽ ഇടിച്ച് അപകടം.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ 15 അടിയോളം മുന്നോട്ട് നീങ്ങിയെങ്കിലും കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാറിൻറെ പിൻവശം പൂർണമായും തകർന്നു. കോതമംഗലം മുനിസിപ്പാലിറ്റിയുടെയും കവളങ്ങാട് പഞ്ചായത്തിൻറെയും അതിർത്തിയായ പ്രദേശത്തെ റോഡിന് വീതി കുറവായതിനാൽ നിരന്തരം അപകടങ്ങൾ ഉണ്ടാവാറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
നേര്യമംഗലത്ത് നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് കുത്തുകുഴിയിൽ സൂപ്പർ മാർക്കറ്റിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇടിച്ചത്.









0 comments