കൗമാര വിസ്‌മയം; ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി മിറ ആൻഡ്രീവ

ROLAND-GARROS/ facebook.com/photo
പാരിസ്: പ്രമുഖർക്ക് കാലിടറിയ കളിമൺ കോർട്ടിൽ റഷ്യയുടെ പത്തൊമ്പതുകാരി മിറ ആൻഡ്രീവ കിരീടം ചൂടി. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ പോളണ്ടിന്റെമയ ക്വാലിൻസ്‌കയെ വീഴ്ത്തിയാണ് മിറയുടെ കിരീട നേട്ടം. എട്ടാം സീഡായ താരത്തിന്റെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീട നേട്ടമാണിത്. സ്‌കോർ: 6-3, 6-2.
ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരിയാണ്. 2001ൽ ബൽജിയത്തിന്റെ കിം ക്ലൈസ്‌റ്റേഴ്‌സ് പതിനേഴാം വയസ്സിലും 2022ൽ അമേരിക്കയുടെ കൊകൊ ഗഫും ഇൗ നേട്ടം കൈവരിച്ചു. ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ചരിത്രത്തിൽ സമീപകാലത്തൊന്നും ഇതുപോലെ അട്ടിമറികളുടെ പരമ്പരയുണ്ടായിട്ടില്ല. വനിതകളിൽ കിരീടം നേടുമെന്ന് കരുതിയ അരീന സബലേങ്ക, കൊകൊ ഗഫ്, ഇഗ ഷ്വാടെക് എന്നിവർക്ക് തിരിച്ചടിയേറ്റു.









0 comments