ad
Deshabhimani

കോഴിക്കോട് ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചു; രണ്ടുപേർ ആശുപത്രിയിൽ

nila shigalla death
വെബ് ഡെസ്ക്

Published on Jun 06, 2026, 09:58 PM | 1 min read

ചേവായൂർ: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധിച്ച് നാലര വയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ്‌ മരിച്ചത്. ജ‍ൂൺ ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനി രാവിലെയാണ് മരിച്ചത്. അതേസമയം ഐഎംസിഎച്ചിൽ ചികിത്സയിലുള്ള രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേരി, പന്തീരാങ്കാവ് സ്വദേശികളാണ്. എംഐ എൽപി സ്കൂൾ യുകെജി വിദ്യാർഥിനിയായിരുന്നു നിള. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home