വീണ്ടും ചികിത്സാപിഴവ്: പ്രസവസമയത്ത് തോളെല്ല് പൊട്ടിയ നവജാതശിശുവിന് ചികിത്സയില്ല

കോഴിക്കോട്: പ്രസവ സമയത്ത് തോളെല്ല് കുടുങ്ങി പൊട്ടിയ നവജാതശിശുവിന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിൽസ നിഷേധിച്ചു. മെയ് 13ന് പ്രസവിച്ച കുഞ്ഞിന് 24 ദിവസം കഴിഞ്ഞിട്ടും തുടർ ചികിത്സ നൽകിയില്ല. കക്കോടി ഒറ്റത്തെങ്ങ് സുജിൻ– അമല ദമ്പതികളുടെ കുഞ്ഞിനാണ് അസ്ഥിരോഗ വിഭാഗം ചികിത്സ നിഷേധിച്ചത്. നിരവധിത്തവണ അഭ്യർഥിച്ചിട്ടും അധികൃതർ ഗൗനിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
പ്രസവ സമയത്ത് തോളെല്ല് കുടുങ്ങി പൊട്ടുന്നത് നൂറിൽ മൂന്ന് കുട്ടികൾക്ക് സംഭവിക്കുന്നതാണ്. ആശുപത്രി അധികൃതരുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിനും ബന്ധുക്കൾ പരാതി നൽകി.









0 comments