നാലാം തവണയും കിപിഗോൺ ; 1500 മീറ്ററിൽ കെനിയക്കാരി ആധിപത്യം നിലനിർത്തി


Sports Desk
Published on Sep 17, 2025, 12:02 AM | 1 min read
ടോക്യോ
വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ഫെയ്‌ത്ത് കിപിഗോൺ നാലാം തവണയും ലോക ചാമ്പ്യനായി. മൂന്ന് മിനിറ്റും 52.15 സെക്കൻഡിലുമാണ് നേട്ടം. മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനായ മുപ്പത്തിയൊന്നുകാരി വലിയ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്‌തത്. നാട്ടുകാരിയായ ഡോർകസ് ഇവോയി വെള്ളി നേടി.
പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ കോർഡൽ ടിഞ്ച് (12.99 സെക്കൻഡ്) പൊന്നണിഞ്ഞു. ജമൈക്കൻ താരങ്ങളായ ഒർലാൻഡോ ബെന്നെറ്റും ടെയ്‌ലർ മാൻസനും പിന്നാലെയെത്തി. ഹാമർത്രോയിൽ കാനഡയുടെ ഏതൻ കാറ്റ്‌സ്‌ബെർഗിനാണ് (84.70 മീറ്റർ) സ്വർണം.
ഇന്ന് നാല് ഇനങ്ങളിൽ ഫൈനൽ നടക്കും. പുരുഷന്മാരുടെ 1500 മീറ്റർ, ലോങ്ജമ്പ്, വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസ്, പോൾവോൾട്ട് എന്നിവയിലെ മെഡൽ ജേതാക്കളെ അറിയാം.
ആറ് സ്വർണവുമായി അമേരിക്ക കുതിപ്പ് തുടരുന്നു. കെനിയക്കും കാനഡക്കും മൂന്ന് സ്വർണം വീതമുണ്ട്.










0 comments