print edition ലോക അത്ലറ്റിക്സ് പുരസ്കാരങ്ങൾ ; ഡുപ്ലന്റിസും ലെവ്‌റോണും മികച്ച താരങ്ങൾ

അർമാൻഡോ ഡുപ്ലന്റിസ് / സിഡ്‌നി മക്ലോഗ്‌ലിൻ ലെവ്‌റോൺ
മൊണാകോ
ലോക അത്‌ലറ്റിക്‌സിന്റെ ഇൗ വർഷത്തെ മികച്ച താരങ്ങളായി സ്വീഡന്റെ അർമാൻഡോ ഡുപ്ലന്റിസും അമേരിക്കയുടെ സിഡ്‌നി മക്-ലോഗ്‌ലിൻ ലെവ്‌റോണും. പുരുഷ പോൾവോൾട്ടിൽ നിലവിലെ ലോകചാമ്പ്യനാണ് ഡുപ്ലന്റിസ്. സ്വന്തംപേരിലുള്ള ലോകറെക്കോഡ് കഴിഞ്ഞ സീസണിൽ അഞ്ചുതവണ പുതുക്കി. ഇരുപത്താറുകാരൻ അവസാന 16 മത്സരങ്ങളിലും തോറ്റിട്ടില്ല .
വനിതകളിൽ 400 മീറ്റർ ഓട്ടത്തിലെ സൂപ്പർതാരമാണ് ലെവ്‌റോൺ. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ലോകചാമ്പ്യനാണ്. ഇൗ നേട്ടം സ്വന്തമാക്കിയ ആദ്യ അത്‌ലീറ്റാണ് ഇരുപത്താറുകാരി.









0 comments