കാമറൂൺ പ്രതിപക്ഷ നേതാവ് സൈനിക തടങ്കലിൽ മരിച്ചു

യൗണ്ടെ
കാമറൂണിലെ പ്രതിപക്ഷ നേതാവും ആഫ്രിക്കൻ മൂവ്‌മെന്റ് ഫോർ ന്യൂ ഇൻഡിപെൻഡൻസ് ആൻഡ് ഡെമോക്രസി (മാനിഡെം) പാർടി നേതാവുമായ അനിസെറ്റ് ഏകാനെ സൈനിക തടങ്കലിൽ മരിച്ചു. അറസ്‌റ്റിലായി അഞ്ച് ആഴ്‌ചകൾക്കുശേഷമാണ് മരണം. എഴുപത്തിനാല് വയസായിരുന്നു.
മരുന്നുകൾ നൽകാൻ അധികൃതർ തയ്യാറാകാത്തതുകാരണമാണ് ഏകാനെ മരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചു. ഫ്രാൻസ് തുറമുഖ നഗരമായ ഡുവാലയിൽ നിന്നാണ് സുരക്ഷാ സേന ഏകാനെയെ കസ്‌റ്റഡിയിൽ എടുത്തത്. ഒക്ടോബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ തുടർന്നാണ് ഏകാനെ അറസ്‌റ്റിലായത്. ഏകാനെയുടെ മരണം രാജ്യത്തെ സ്ഥിതി കൂടുതൽ സങ്കീർണമാക്കി.









0 comments