print edition ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി , യുവതി രണ്ടുവട്ടം ജീവനൊടുക്കാൻ ശ്രമിച്ചു ; നിർണായക വിവരങ്ങൾ അന്വേഷക സംഘത്തിന്

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിൽനിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മർദത്തിലാക്കിയതോടെ അതിജീവിത രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചു. യുവതി നൽകിയ മൊഴിയിൽ നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐടിക്ക് നിർണായക വിവരം ലഭിച്ചത്. ഗർഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്‌ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്‌ത്രീയ ഗർഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്‌ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാഹുലിന്റെ നിർദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നൽകിയ ഗുളിക കഴിച്ചെന്നാണ് യുവതിയുടെ മൊഴി.
രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. ഇയാൾക്കൊപ്പം സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫുമുണ്ടെന്ന് സംശയിക്കുന്നു. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലർക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകി. ബുധനാഴ്‌ച രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.








0 comments