യുപിയിൽ ജീവനൊടുക്കിയ ബിഎൽഒയുടെ വീഡിയോ സന്ദേശം
print edition ‘ഉറങ്ങിയിട്ട് 20 ദിവസമായി ; കുറച്ചുകൂടി സമയമുണ്ടായിരുന്നേൽ ഞാനിത് തീർത്തേനെ’

ലക്‌നൗ
ഉത്തർപ്രദേശിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ സമ്മർദം താങ്ങാനാവാതെ ഒരു ബിഎൽ ഒ കൂടി ജീവനൊടുക്കി. മൊറാദാബാദ് സ്വദേശിയും അധ്യാപകനുമായ സർവേഷ്‌കുമാർ (46) ആണ് മരിച്ചത്. പിടിച്ചുനിൽക്കാനാവുന്നില്ലെന്ന് പറഞ്ഞുകൊണ്ട് മരണത്തിന് തൊട്ടുമുമ്പ് ഇദ്ദേഹം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു.
‘‘ദീദി, എന്നോട് ക്ഷമിക്കൂ, അമ്മേ, എന്റെ കുട്ടികളെ നോക്കണം. ഈ തെരഞ്ഞെടുപ്പ് ജോലിയിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്, ഞാൻ മാത്രമാണ് ഉത്തരവാദി. ഞാൻ വല്ലാതെ അസ്വസ്ഥനാണ്. 20 ദിവസമായിട്ട് എനിക്ക് ഉറങ്ങാനാവുന്നില്ല. എനിക്ക് കുറച്ച് കൂടി സമയമുണ്ടായിരുന്നേൽ ഞാനിത് തീർത്തേനെ. എനിക്ക് നാല് കൊച്ച് പെൺമക്കളുണ്ട്. ദയവായി എന്നോട് ക്ഷമിക്കൂ. ഞാൻ നിങ്ങളുടെ ലോകത്തിൽ നിന്ന് വളരെ ദൂരേക്ക് പോകുന്നു, ജീവിക്കാൻ ആഗ്രഹമുണ്ട് പക്ഷേ, സമ്മർദം വളരെ കൂടുതലായിരുന്നു.’’ സർവേഷ്‌കുമാർ വീഡിയോയിൽ കണ്ണീരോടെ പറയുന്നു. ദിവസങ്ങളായി ഇദ്ദേഹം വളരെയധികം നിരാശനായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
അശാസ്‌ത്രീയമായി തിടുക്കപ്പെട്ട് എസ്‌ഐആർ നടപ്പാക്കാനായി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന തെരെഞ്ഞടുപ്പ് കമീഷന്റെ നിലപാടിനെതിരെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങുമുയരുന്നത്. ബംഗാളിൽ ബിഎൽഒമാർ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസ് ഉപരോധിച്ചു. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിലായി നിരവധി ബിഎൽഒമാരാണ് ഇതുവരെ ജീവനൊടുക്കിയത്.








0 comments