ad
Deshabhimani

വിനേഷിന്‌ ഏഷ്യൻ ഗെയിംസ്‌ യോഗ്യതയില്ല; സെമിയിൽ പുറത്തായി

print edition തോറ്റില്ല വിനേഷ്‌

vinesh

ഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന നടന്ന ദേശീയ ഗുസ്തി ട്രയൽസിന്റെ സെമിയിൽ 
വിനേഷ്‌ ഫോഗട്ട്‌ (വലത്ത്) മീനാക്ഷി ഗൊയാത്തിനോട് പരാജയപ്പെടുന്നു/ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on May 31, 2026, 01:17 AM | 2 min read

ന്യൂഡൽഹി: പോരാട്ടങ്ങൾക്കൊടുവിൽ ഗോദയിലെത്തിയ വിനേഷ്‌ ഫോഗട്ട്‌ ഏഷ്യൻ ഗെയിംസ്‌ സ്വപ്‌നം പൂർത്തിയാക്കാതെ മടങ്ങി. ട്രയൽസിൽ മീനാക്ഷി ഗൊയാത്തിനോട്‌ സെമിയിൽ തോറ്റതോടെ പുറത്തായി. 2024 പാരിസ്‌ ഒളിന്പ്‌ക്‌സ്‌ വേദിയിലെ കണ്ണീർ രാത്രിക്കുശേഷം ആദ്യമായാണ്‌ ഗോദയിൽ ഇറങ്ങിയത്‌.


ഇന്ത്യൻ ഗുസ്‌തി ഫെഡറേഷന്റെ നിലപാടുകളോട്‌ കലഹിച്ചായിരുന്നു തിരിച്ചുവരവ്‌. പോരാട്ടം അവസാനിക്കില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ഹരിയാനക്കാരി കളംവിട്ടത്‌. ഡൽഹി ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന കടുത്ത മത്സരത്തിലാണ്‌ കീഴടങ്ങിയത്‌. 4–6നായിരുന്നു തോൽവി. 53 കിലോ വിഭാഗത്തിലായിരുന്നു മത്സരം. കഴിഞ്ഞ രാജ്യാന്തര ചാന്പ്യൻഷിപ്പുകളിലെല്ലാം 50 കിലോയിൽ മത്സരിച്ചതിനാൽ മറ്റ്‌ ഭാരവിഭാഗത്തിൽ ഇറക്കില്ലെന്നായിരുന്നു ഫെഡറേഷന്റെ വാദം. എന്നാൽ വിനേഷ്‌ പോരാടി. ഒടുവിൽ 53.9 കിലോ ഭാരവുമായി 53 കിലോ വിഭാഗത്തിൽ ഇറങ്ങാൻ അനുമതി കിട്ടി. ആദ്യ റ‍ൗണ്ടിൽ ജ്യോതിയെ 7–1ന്‌ തോൽപ്പിച്ചതോടെ പ്രതീക്ഷ നിറഞ്ഞു. അടുത്ത റ‍ൗണ്ട്‌ നാടകീയമായി. നിഷുവായിരുന്നു എതിരാളി. 5–0ന്‌ ആദ്യ ഘട്ടത്തിൽ നിഷു ലീഡ്‌ നേടി. സാങ്കേതിക തകരാറ്‌ കാരണം മത്സരം ഇടയ്‌ക്കിടെ മുടങ്ങി. ഇടവേളയ്‌ക്കുശേഷം വിനേഷ്‌ ശക്തമായി തിരിച്ചുവന്നു. പക്ഷേ, പലപ്പോഴും മത്സരത്തിൽ ഇടപെടലുകളുണ്ടായി. റ-ഫറിയുടെ വിവാദ തീരുമാനങ്ങളുമുണ്ടായി. ഒടുവിൽ 7–6ന്‌ വിനേഷ്‌ മത്സരം സ്വന്തമാക്കി. എങ്കിലും മാസങ്ങളോളം കളത്തിലിറങ്ങാത്തതിന്റെ പതർച്ച അവരുടെ നീക്കങ്ങളിലുണ്ടായി. സെമിയിൽ മീനാക്ഷിയോടുള്ള തോൽവിക്ക്‌ പ്രധാന കാരണവും ഇതായിരുന്നു.


2024ലെ പാരിസ്‌ ഒളിന്പിക്‌സ്‌ വേദിയിലാണ്‌ അവസാനമായി ഇറങ്ങിയത്‌. ഭാരക്കൂടുതലിന്റെ പേരിൽ ഫൈനലിന്റെ തലേദിനം ഒളിന്പിക്‌സ്‌ കളത്തിൽനിന്നും പുറത്തായതോടെ ഹൃദയം തകർന്നു. വിരമിക്കൽ പ്രഖ്യാപിച്ചു. ശേഷം തീരുമാനം മാറ്റി. ആത്മവിശ്വാസം വീണ്ടെടുത്തായിരുന്നു കളത്തിലേക്കുള്ള തിരിച്ചുവരവ്‌. പക്ഷേ, ഗുസ്‌തി ഫെഡറേഷന്റെ കടുംപിടുത്തം ആ യാത്രയെ പ്രതിസന്ധിയിലാക്കി. ഇതിനിടെ ആറ്‌ മാസത്തെ വിലക്കും പ്രഖ്യാപിച്ചു. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെയാണ്‌ കളത്തിലിറങ്ങാൻ അനുമതി കിട്ടിയത്‌. ഇതിനെതിരെ ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ, സുപ്രീം കോടതിയും ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തില്ല. ഇതോടെ വഴി തെളിഞ്ഞു. ലായിരുന്നു മത്സരം. നടത്തിപ്പിലും വിവാദമുണ്ടായി. മത്സരം മനപൂർവം വൈകിപ്പിച്ചുവെന്നായിരുന്നു ആരോപണം.


മൂന്ന്‌ ഒളിന്പിക്‌സുകളിൽ മുപ്പത്തൊന്നുകാരി പങ്കെടുത്തിട്ടുണ്ട്‌. ലൈംഗികാതിക്രമ കേസിൽ പ്രതിയായ ഒളിന്പിക്‌ ഫെഡറേഷൻ മുൻ തലവനവും ബിജെപി നേതാവുമായ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ രംഗത്തുവന്നവരിൽ പ്രധാനിയായിരുന്നു വിനേഷ്‌. നിലവിൽ ഹരിയാനയിലെ ജൂലാന മണ്ഡലത്തിലെ കോൺഗ്രസ്‌ എംഎൽഎയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home