വിദ്യാർഥികളുടെ മാനസികാരോഗ്യം പ്രധാനം; ന്യൂയോർക്കിലെ സ്കൂളുകളിൽ എഐ ഉപയോഗ നിയന്ത്രണം

ന്യൂയോർക്ക് : മികച്ച വിദ്യാഭ്യാസവും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾ എഐ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായി ന്യൂയോർക്ക്. മേയർ സൊഹ്റാൻ മംദാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എട്ടാം ക്ലാസ് മുതലുള്ള ഏകദേശം 6,00,000 പബ്ലിക് സ്കൂൾ വിദ്യാർഥികളെ ബാധിക്കുന്ന ഒരു വർഷത്തെ നിയന്ത്രണത്തിനാണ് തയ്യാറെടുക്കുന്നത്.
പൈലറ്റ് പ്രോഗ്രാമിലൂടെ 14 വയസും അതിന് മുകളിലുമുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് മാത്രമേ എഐ ഉപയോഗിക്കാൻ അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ അവർക്ക് രണ്ടുവർഷത്തിലൊരിക്കൽ എഐ സാക്ഷരതാ ക്ലാസുകളും നൽകും. മാനസിക പിന്തുണയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്പാനിയൻ ചാറ്റ്‌ബോട്ടുകൾ എല്ലാ ഗ്രേഡുകളിലും നിരോധിക്കും.
കുട്ടികൾക്ക് പഠിക്കാനും വളരാനും അധ്യാപകരും മാനുഷിക പിന്തുണയും ആവശ്യമാണ്. അവർ സമപ്രായക്കാരോടൊപ്പം കഴിവുകൾ വികസിപ്പിക്കുകയും അധ്യാപകരുമായി ബന്ധം സ്ഥാപിക്കുകയും പ്രശ്നങ്ങളെ സ്വന്തമായി നേരിടുകയും വേണമെന്ന്, മംദാനി പറഞ്ഞു.
അതേസമയം, പഠിപ്പിക്കുന്നതിനും ജോലികൾക്കും അധ്യാപകർക്ക് എഐ ഉപയോഗിക്കാൻ അനുവാദമുണ്ടാകും. 2026-27 അധ്യയന വർഷത്തിലുടനീളം, വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ എന്നിവരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്ന് വിലയിരുത്തി കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കും.
"അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ തടസമാകുന്നതിനുപകരം നമ്മുടെ കുട്ടികളെയും അവരുടെ പഠനത്തെയും പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്," ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.









0 comments