ad
Deshabhimani

പെരിയാർ നദിയിലെ മലിനീകരണം; അലയൻസ് മറൈൻ പ്രോഡക്‌ട്‌സിന് അടച്ചുപൂട്ടൽ നോട്ടീസ്

Periyar Pollution

മാലിന്യം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ വെള്ളത്തിൽ രൂപപ്പെട്ട വെളുത്ത നിറത്തിൽ കട്ടിയുള്ള പത | Image Credit: The Hindu

വെബ് ഡെസ്ക്

Published on Sep 04, 2026, 07:52 AM | 1 min read

കൊച്ചി : പെരിയാറിൽ വൻതോതിൽ വെളുത്ത നിറത്തിലുള്ള കട്ടിയുള്ള പത രൂപപ്പെട്ട സംഭവത്തിൽ അലയൻസ് മറൈൻ പ്രോഡക്‌ട്‌സിന് മലിനീകരണ നിയന്ത്രണ ബോർ‍ഡിന്റെ അടച്ചുപൂട്ടൽ നോട്ടീസ് നൽകി. അന്വേഷണത്തിന്റെ ഭാഗമായാണ് എടയാർ വ്യാവസായിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് നോട്ടീസ് നൽകിയത്.


1974 ലെ ജല മലിനീകരണ പ്രതിരോധ നിയന്ത്രണ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബോർഡിന്റെ ഏലൂരിലെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്റ്റോം വാട്ടർ ഔട്ട്‌ലെറ്റ് പൈപ്പിലൂടെ നദിയിലേക്ക് അനധികൃതമായി മാലിന്യം ഒഴുക്കിവിടുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോഴിമാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ തൊഴിലാളികൾ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്നും മാനദണ്ഡങ്ങൾ ലംഘിച്ച് മഴവെള്ളം ഒഴുകുന്ന ഡ്രെയിനിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.


പാതാളം ബണ്ടിന് സമീപമാണ് നദിക്ക് കുറുകെ പത ഉയരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നെയ്യുപോലുള്ള കട്ടിയുള്ള പത കാണപ്പെട്ടത്. രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഏലൂരിലെ പിസിബിയുടെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പെരിയാറിലേക്ക് വ്യാവസായികമായി മാലിന്യം ഒഴുക്കിവിടുന്നത് സംബന്ധിച്ച് ഉദ്യോഗമണ്ഡലിലെ എഫ്എസിടിയോട് ബോർഡ് വിശദീകരണം തേടിയിരുന്നു. നദിയിലേക്ക് വെളുത്ത ജെൽ പോലുള്ള നുര ഒഴുക്കിവിടുന്നതായി സംശയിക്കുന്നതായി നേരത്തെ ലഭിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home