ad
Deshabhimani

ഭക്ഷണക്രമവും അച്ചടക്കവും ശരിയാക്കിയാൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാം: വേദാന്ത് മാധവൻ

R Madhavan Vedaant

മാധവനും മകൻ വേദാന്തും | PHOTO CREDIT: INSTA/actormaddy

വെബ് ഡെസ്ക്

Published on Sep 15, 2026, 05:51 PM | 1 min read

മുംബൈ: ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയാറെടുക്കുകയാണ് ഇന്ത്യൻ നീന്തൽ താരം വേദാന്ത് മാധവൻ. പ്രശസ്ത ബോളിവുഡ് താരം ആർ മാധവന്റെ മകനായ വേദാന്ത്, കഴിഞ്ഞ അഞ്ച് വർഷമായി ദുബായിൽ താമസിച്ച് പരിശീലനം നടത്തിവരികയാണ്.


കഴിഞ്ഞദിവസം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിൽനിന്ന് കൂടുതൽ കായിക പ്രതിഭകളെ വാർത്തെടുക്കാൻ എന്തെല്ലാമാണ് വേണ്ടതെന്ന് വേദാന്ത് പ്രതികരിച്ചിരുന്നു. ഇന്ത്യക്കാർക്ക് ജനിതകപരമായി ധാരാളം കഴിവുകളുണ്ടെന്നും എന്നാൽ ഭക്ഷണക്രമം, അച്ചടക്കം, ലക്ഷ്യബോധം എന്നിവയാണ് രാജ്യത്തെ പിന്നോട്ട് നയിക്കുന്നതെന്നും വേദാന്ത് പറഞ്ഞു. ഇവ ശരിയാക്കിയാൽ ഫലം വളരെ വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.


"ഇന്ത്യക്കാർക്ക് ധാരാളം കഴിവുകളുണ്ട്. ജനിതകപരമായി നമ്മൾ മികച്ചവരാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണക്രമവും അച്ചടക്കവും ലക്ഷ്യബോധവും ശരിയാക്കാൻ കഴിഞ്ഞാൽ നമുക്ക് മികച്ച കായികതാരങ്ങളാകാൻ സാധിക്കും. നമ്മുടെ പുരോഗതിക്ക് പ്രധാനമായും തടസ്സമായി നിൽക്കുന്നത് നമ്മുടെ ഭക്ഷണക്രമമാണ്"- വേദാന്ത് പറഞ്ഞു.


മെലിഞ്ഞ ശരീരമാണെങ്കിലും കൊഴുപ്പ് കൂടുതലുള്ള ശരീരപ്രകൃതമാണ് പൊതുവെ ഇന്ത്യക്കാർക്ക്. കൂടുതൽ പ്രോട്ടീൻ കഴിക്കുക, ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണ് ലളിതമായ പരിഹാരം. ഇതിനകം ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ ഈ മാറ്റം താൻ ജീവിതത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിനായി തയ്യാറെടുക്കുമ്പോൾ തന്റെ രൂപവും വേഗതയും മെച്ചപ്പെടുത്താൻ ഈ മാറ്റം സഹായിച്ചതായും വേദാന്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home