ad
Deshabhimani

വർഷങ്ങൾക്ക് ശേഷം ‘ഗോദോയെ കാത്ത്’ വീണ്ടും അരങ്ങിൽ എത്തുന്നു

Waiting for Godot
വെബ് ഡെസ്ക്

Published on Sep 15, 2026, 05:49 PM | 1 min read

തിരുവനന്തപുരം: ലോകപ്രശസ്ത നാടകകൃത്ത് സാമുവൽ ബെക്കറ്റിന്റെ വിഖ്യാത നാടകമായ ഗോദോയെ കാത്ത് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങിലെത്തുന്നു. ബെക്കറ്റിന്റെ അസ്തിത്വദർശനവും മനുഷ്യന്റെ കാത്തിരിപ്പും പ്രതീക്ഷയും ജീവിതത്തിന്റെ അർത്ഥാന്വേഷണവും പ്രമേയമാക്കുന്ന ഈ കൃതി വർഷങ്ങൾക്ക് മലയാളത്തിൽ രംഗവേദിയിൽ എത്തുകയാണ്.


സെപ്റ്റംബർ 19, ശനിയാഴ്ച വൈകീട്ട് 6.30, തിരുവനന്തപുരം സൂര്യാ ഗണേശത്തിൽ ‘Waiting for Godot’ അവതരിപ്പിക്കും.


Stage India Performing Arts Study and Research Centre-ന്റെ ബാനറിൽ ഡോ തുളസീധര കുറുപ്പിന്റെ നിർമ്മാണത്തിൽ ഡോ രാജാ വാര്യരാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗിരീഷ് സോപാനം, സജന ചന്ദ്രൻ, പ്രവീൺ കുമാർ, ജോബി, ഡോ. അരോമൽ ടി. എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാടക പരിഭാഷ കവി കടമ്മനിട്ട രാമകൃഷ്ണന്റേതാണ്.


ആധുനിക ലോകനാടകവേദിയിലെ ഏറ്റവും ശ്രദ്ധേയമായ ക്ലാസിക്കുകളിലൊന്നായ ‘Waiting for Godot’ മലയാള നാടകവേദിയിൽ പുതിയൊരു ദൃശ്യ-ശ്രാവ്യാനുഭവമായി അവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. നാടക ദൈര്‍ഘ്യം: 90 മിനിറ്റാണ്.


9


അണിയറയിൽ


ലൈറ്റ് ഡിസൈൻ: ഷൈ മോൻ ചെല്ലാട്

സെറ്റ് ഡിസൈൻ: പ്രദീപ് അയിരൂർപ്പാറ

സംഗീത സജ്ജീകരണം: സതീഷ് കെ. നാരായണൻ

കോസ്റ്റ്യൂം ഡിസൈൻ: ഡോ. അരോമൽ ടി.

സ്റ്റേജ് മാനേജർ: പ്രവീൺ കുമാർ

സാങ്കേതിക സഹായം: അഭിനന്ദ്



കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 8590333130



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home