കോഴിക്കോട് ചെങ്കടലായി; മഹാറാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായുള്ള ബഹുജന റാലിക്ക് കോഴിക്കോട് കടപ്പുറത്തെത്തിയ ജനാവലി|ഫോട്ടോ: മിഥുൻ അനില മിത്രൻ
കോഴിക്കോട്: സിപിഐ എം മഹാറാലിയില്‍ ചരിത്രം തിരതല്ലുന്ന കോഴിക്കോട് കടപ്പുറം ചെങ്കടലായി മാറി. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചുള്ള ബഹുജന റാലിയിൽ ജനലക്ഷങ്ങളാണ് അണിനിരന്നത്. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച് വിവിധ കോണുകളിൽ നിന്നുള്ളവർ മഹാറാലിയിൽ അണിനിരന്നു.
വൈകിട്ട് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നടക്കുന്ന റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ തുടങ്ങിയവർ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യും.
സംഘടനാപരമായും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെ പാർടിക്ക് കൂടുതൽ കരുത്ത് നേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ വർഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കും. കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments