നോഖയ്ക്ക് പുറത്തേക്കും പടർന്ന്; രാജസ്ഥാനിൽ 38 വാർഡുകളിൽ സിപിഐ എം

ജയ്പൂർ: നോഖയിലെ ചരിത്രവിജയത്തിനപ്പുറം രാജസ്ഥാനിലെ വിവിധ നഗര തദ്ദേശസ്ഥാപനങ്ങളിലും സാന്നിധ്യം ഉറപ്പിച്ച് സിപിഐ എം. സംസ്ഥാനത്തെ 38 വാർഡുകളിലാണ് സിപിഐ എം സ്ഥാനാർഥികൾ വിജയിച്ചത്. നോഖയിൽ മാത്രം 29 സീറ്റ് നേടിയ പാർടി, മറ്റ് എട്ട് നഗരസഭകളിലും ഉദയ്പൂർ മുനിസിപ്പൽ കോർപറേഷനിലുമായി ഒമ്പത് സീറ്റുകൾ കൂടി സ്വന്തമാക്കി.
സിപിഐ എമ്മിന്റെ ഏറ്റവും വലിയ നേട്ടം നോഖയിലാണ്. 45 അംഗ നഗരസഭയിൽ 29 വാർഡുകൾ നേടിയതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 23 സീറ്റിനെക്കാൾ ആറ് സീറ്റ് അധികം നേടി നഗരസഭാ ഭരണം ഉറപ്പിച്ചു.
ശ്രീഗംഗാനഗറിലെ സൂറത്ത്ഗഢ് വാർഡ് ഒന്നിൽ മീന റാണി, ഹനുമാൻഗഢ് നഗരപരിഷത്തിലെ വാർഡ് 14ൽ ഗുർനായബ് സിങ്, ടിബ്ബി വാർഡ് ഒന്നിൽ ഛിന്ദർ കൗർ, ഝുൻഝുനുവിലെ ഉദയ്പുർവാട്ടി വാർഡ് 21ൽ സന്ദീപ് ജീനഗർ എന്നിവരും സിപിഐ എം സ്ഥാനാർഥികളായി വിജയിച്ചു.
സിക്കർ ജില്ലയിൽ ധോദ് വാർഡ് എട്ടിൽ ഷഹനാസ് ബാനോ, ലോസൽ വാർഡ് 16ൽ സമീന, പൽസാന വാർഡ് 20ൽ രാജേന്ദ്ര കാദിയ എന്നിവരാണ് വിജയിച്ചത്. ഉദയ്പൂർ മുനിസിപ്പൽ കോർപറേഷന്റെ 32ാം വാർഡിൽ രാജേന്ദ്ര വസീറ്റയും ബിക്കാനർ ജില്ലയിലെ ശ്രീഡൂംഗർഗഢ് വാർഡ് 19ൽ ജഗദീഷ് റെഗറും സിപിഐ എമ്മിനായി ജയിച്ചു.
നോഖയിലെ 29 വിജയികളാണ് പാർടിയുടെ സംസ്ഥാനതല നേട്ടത്തിന് കരുത്തായത്. മഞ്ജു ദേവി പഞ്ചാരിയ (വാർഡ് 3), സീതാറാം പഞ്ചാരിയ (വാർഡ് 4), ഋതു സാരസ്വത് (വാർഡ് 5), ജേഠാറാം കുമാവത് (വാർഡ് 8), ഭൻവരി ദേവി (വാർഡ് 10), ഝൻവർലാൽ നായക് (വാർഡ് 13), കവിത ജ്യാണി (വാർഡ് 15), വിമല ദേവി പാരീക് (വാർഡ് 17), അരവിന്ദ് ഗിരി (വാർഡ് 18), രാംപ്രസാദ് ഭാദു (വാർഡ് 19), കമല ദേവി ഗവാരിയ (വാർഡ് 20), ദേവകിഷൻ ചാണ്ഡക് (വാർഡ് 23), ജയകിഷൻ (വാർഡ് 24), മൻഫൂൽ ജി പട്വാരി (വാർഡ് 25), ബസന്തി ദേവി സാരസ്വത് (വാർഡ് 26), കിഷൻ ബാഗരിയ (വാർഡ് 27), സീമ സുതാർ (വാർഡ് 28), മുന്നാലാൽ ഗൗഡ് (വാർഡ് 29), ലീലാധർ ലഖാര (വാർഡ് 31), സന്തോഷ് ദേവി ഝൻവർ (വാർഡ് 32), ആശുറാം നായക് (വാർഡ് 34), മുന്നി ദേവി സുതാർ (വാർഡ് 35), ഓംപ്രകാശ് ഖീചഡ് (വാർഡ് 36), നാരായൺ ഝൻവർ (വാർഡ് 37), ഓംപ്രകാശ് നായി (വാർഡ് 38), ഓംപ്രകാശ് ദേഹഡു (വാർഡ് 39), ജഗദീഷ് മാഞ്ചു (വാർഡ് 40), ബജ്റംഗ് ലാൽ സോണി (വാർഡ് 42), സുനിൽ സഞ്ചേതി (വാർഡ് 44) എന്നിവരാണ് വിജയികൾ.









0 comments