ad
Deshabhimani

തിളക്കമേറി തലസ്ഥാനം; മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് തിരുവനന്തപുരത്തിന്

SPORTS
വെബ് ഡെസ്ക്

Published on Oct 28, 2025, 12:20 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ കരുത്ത് കാട്ടി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. നീന്തലിലും ഗെയിംസിലും കിരീടം ചൂടിയാണ് ആതിഥേയർ പോയിന്റുപട്ടികയിൽ കുതിപ്പ് നടത്തിയത്. 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവും ഉൾപ്പെടെ 1825 പോയിന്റാണ് തിരുവനന്തപുരം നേടിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.


ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത്‍ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home