ഏഷ്യൻ പാരാ ഗെയിംസ്; ലോങ് ജമ്പിൽ നിഷാദ് കുമാറിന് സ്വർണം

നിഷാദ് കുമാർ| Photo: X
നഗോയ : ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം സമ്മാനിച്ച് നിഷാദ് കുമാർ. പുരുഷന്മാരുടെ ടി47 ലോങ് ജമ്പിൽ 7.11 മീറ്റർ ചാടിയാണ് നിഷാദ് സ്വർണം നേടിയത്. പാരാലിമ്പിക്സിൽ രണ്ട് തവണ വെള്ളി മെഡൽ നേടിയിട്ടുള്ള താരമാണ് നിഷാദ്.
ആദ്യ ശ്രമത്തിൽ 6.95 മീറ്റർ ചാടിയ നിഷാദ് രണ്ടാം ശ്രമത്തിൽ 7.09 മീറ്റർ പിന്നിട്ട് ലീഡ് നേടി. മൂന്നാം ശ്രമത്തിൽ 7.11 മീറ്റർ ചാടി ലീഡ് ഉയർത്തി. നാലാം ശ്രമം ഫൗളായെങ്കിലും അഞ്ചാം ശ്രമത്തിൽ വീണ്ടും 7.11 മീറ്റർ കണ്ടെത്തി. അവസാന ശ്രമത്തിൽ 7.07 മീറ്ററും ചാടി സ്വർണം ഉറപ്പിച്ചു.
ഉസ്ബെക്കിസ്ഥാന്റെ ഒമദ്ബെക് ഖസനോവ് 6.99 മീറ്റർ ചാടി വെള്ളിയും ശ്രീലങ്കയുടെ മൊഹമ്മദു സഫ്രാൻ 6.55 മീറ്റർ ചാടി വെങ്കലവും നേടി.









0 comments