ad
Deshabhimani

സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ്: സുഭദ്ര കെ സോണി വനിതാ വിഭാഗം ചാമ്പ്യൻ

squash subhadra
വെബ് ഡെസ്ക്

Published on Oct 12, 2025, 06:49 PM | 1 min read

തിരുവനന്തപുരം: 8-ാമത് സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചാമ്പ്യനായി സുഭദ്ര കെ സോണി. മുൻവർഷങ്ങളിലെ ചാമ്പ്യനായ നിഖിത ബിയെ നേരിട്ടുള്ള സെറ്റിൽ അട്ടിമറിച്ചാണ് ജയം. കഴിഞ്ഞ വർഷത്തെ അണ്ടർ 19 ചാമ്പ്യനായിരുന്നു സുഭദ്ര. സ്കോർ -13-11,14-12,11-1.


ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷണൽ ഗെയിംസ് സ്ക്വാഷ് സെൻ്ററിൽ വച്ചു നടന്ന ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ അഭിൻ ജോ ജെ വില്യംസ്, ഓംകാർ വിനോദിനെ 8-11,11-8,11-3,11-5 ന് തോൽപ്പിച്ച് കിരീടം നിലനിർത്തി. മറ്റു വിഭാഗ ങ്ങളിൽ കിരീടം നേടിയവർ: ഹരിനന്ദൻ സി ജെ (U-11), റോഷൻ സുരേഷ് ( U-13), കാർത്തികേയൻ എം ആർ (U-15), ആകാശ് ബി എസ്(U-17), ആരാധന ദിനേഷ്(U-13 ഗേൾസ്), അദിതി നായർ( U-17 ഗേൾസ്).




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home