ad
Deshabhimani

400 മീറ്ററില്‍ 
പാലക്കാടന്‍ 
കാറ്റ്

print edition വിജയം ഇ‍ൗ ഒളിമ്പിക്‌സ്‌

SPORTS
വെബ് ഡെസ്ക്

Published on Oct 29, 2025, 01:31 AM | 3 min read


പ്രതിഭകളുടെ പിറവികൊണ്ടും പ്രകടനംകൊണ്ടും സംഘാടനത്താലും വൻ വിജയം. തിരുവനന്തപുരം ആതിഥേയരായ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിനെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 2022ന്‌ ശേഷം ഏറ്റവുമധികം മീറ്റ്‌ റെക്കോഡുകൾ പിറന്ന മേളയാണ്‌.


പരീക്ഷണാർഥം സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച താൽക്കാലിക ഇൻഡോർ സ്‌റ്റേഡിയം ഫലവത്തായി. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏകോപനം വളരെ ഭംഗിയായി നടന്നു. കായിക അധ്യാപകരുടെ ബഹിഷ്‌കരണ സമരവും മറ്റും ഉണ്ടായിരുന്നെങ്കിലും അൽപ്പംപോലും ബാധിച്ചില്ല. മന്ത്രി നല്ല നേതൃത്വമാണ്‌ നൽകിയത്‌. പല കാര്യങ്ങളിലും നേരിട്ട്‌ ഇടപെട്ടു.


സ്‌പോർട്‌സ്‌ ക‍ൗൺസിൽ, സ്‌പോർട്‌സ്‌ ഡയറക്‌ടറേറ്റ്‌, കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അടക്കം വലിയ പിന്തുണ നൽകി. കെസിഎ സംസ്ഥാന ക്യാമ്പ്‌ ഉൾപ്പെടെ മാറ്റിവച്ചാണ്‌ ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം സ‍ൗജന്യമായി വിട്ടുനൽകിയത്‌. 16 സബ്‌കമ്മിറ്റികളും ഒന്നിനൊന്ന്‌ മികച്ചതായി പ്രവർത്തിച്ചു.


400 മീറ്ററില്‍ 
പാലക്കാടന്‍ 
കാറ്റ്

ട്രാക്കിന് തീപിടിച്ച 400 മീറ്റര്‍ ഫൈനലില്‍ ആഞ്ഞടിച്ചത് പാലക്കാടന്‍ കാറ്റ്. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 19 പോയിന്റ് വാരിയെടുത്തു. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിന്റെ എം ഐ ഷാമില്‍ ഹുസൈനാണ് സ്വര്‍ണം (48.68 സെക്കന്‍ഡ്). വയനാട് സിഎസ്എച്ചിലെ സ്റ്റെഫിന്‍ സാലു വെള്ളി നേടി (49.53). പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ ആര്‍ ഗൗതം കൃഷ്ണയ്‌ക്ക്‌ വെങ്കലവുമുണ്ട് (49.54).


സീനിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ വി ജെ നവ്യ സ്വര്‍ണമണിഞ്ഞു (58.72). 0.13 സെക്കന്‍ഡ് വ്യത്യാസത്തില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ കെ വീണ വെള്ളിയില്‍ തൊട്ടു.


വടവന്നൂരിന്റെ വി ലിപികയ്ക്കാണ് വെങ്കലം (1 മിനിറ്റ് 0.01 സെക്കന്‍ഡ്).

ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കുഴല്‍മന്ദം സിഎഎച്ച്എസിലെ എസ് സിനിലിനാണ് സ്വര്‍ണം (49.48). തൃശൂര്‍ കുന്നംകുളം ജിവിഎച്ച്എസ്എസിലെ കെ ജെ എബിന്‍ വെള്ളിയണിഞ്ഞു (49.66). പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിന്റെ ആദികൃഷ്ണ എന്‍ ദിനീഷിനാണ് വെങ്കലം (49.87). ജൂനിയര്‍ പെണ്‍കുട്ടികളില്‍ വടവന്നൂരിന്റെ നിവേദ്യ കലാധര്‍ ഒന്നാമതായി (57.06). ആലപ്പുറം സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആര്‍ ശ്രേയ വെള്ളിയും (57.75) കണ്ണൂര്‍ തലശേരി സായിയിലെ ഇവാന ടോമി വെങ്കലവും (57.79) നേടി.


സബ് ജൂനിയര്‍ വിഭാഗത്തിലാണ് പാലക്കാടിന് മെഡലുകള്‍ നഷ്ടമായത്. ആണ്‍കുട്ടികളില്‍ മലപ്പുറം തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസിന്റെ നീരജിന് സ്വര്‍ണം കിട്ടി (55.58). തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ആര്‍ ആദിദേവിനാണ് വെള്ളി (56.28). എറണാകുളം സെന്റ് ആല്‍ബേര്‍ട്സ് എച്ച്എസ്എസിലെ ശിവ ചൗഹാന് വെങ്കലമുണ്ട് (56.45). പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ അല്‍ക്ക ഷിനോജിനാണ് സ്വര്‍ണം (59.96). കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിന്റെ സൈന ചൗധരി വെള്ളിയും (1 മിനിറ്റ് 1.90 സെക്കന്‍ഡ്) തിരുവനന്തപുരം ജിവി രാജയുടെ ജൂലിയറ്റ് ഷാബിന്‍ വെങ്കലവും (1 മിനിറ്റ് 1.98 സെക്കന്‍ഡ്) നേടി.



16 റെക്കോഡുകൾ


സബ്‌ ജൂനിയർ പെൺകുട്ടികൾ

1. ദേവപ്രിയ ഷൈബു (ഇടുക്കി കാൽവരി മ‍ൗണ്ട്‌ സിഎച്ച്‌എസ്‌) > 100 മീറ്റർ ഓട്ടം (12.69 സെക്കൻഡ്‌)

2. എസ്‌ ആൻവി (പാലക്കാട്‌ വടവന്നൂർ ബിഇഎംഎച്ച്‌എസ്‌എസ്‌) > 200 മീറ്റർ ഓട്ടം (25.67 സെക്കൻഡ്‌)

3. ബി കെ അൻവിക (കണ്ണൂർ മമ്പറം എച്ച്‌എസ്‌എസ്‌) > ഷോട്ട്‌പുട്ട്‌ (11.31 മീറ്റർ)

4. ടീം പാലക്കാട്‌ > 4x100 മീറ്റർ റിലേ (51.71 സെക്കന്‍ഡ്)


ജൂനിയർ 
പെൺകുട്ടികൾ

5. ദേവനന്ദ വി ബിജു (കോഴിക്കോട്‌ പുല്ലൂരാമ്പാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌) > 200 മീറ്റർ ഓട്ടം (24.96 സെക്കൻഡ്‌)

​6. സോന മോഹൻ (കാസർകോട്‌ കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസ്‌) >

ഡിസ്‌കസ്‌ ത്രോ (38.64 മീറ്റർ)

​7. ടീം കണ്ണ‍ൂർ > 4x100 മീറ്റർ റിലേ (48.75 സെക്കൻഡ്‌)


ജൂനിയർ 
ആൺകുട്ടികൾ

8. ശ്രീഹരി കരിക്കൻ (തിരുവനന്തപുരം ജി വി രാജ സ്പോർട്‌സ്‌ സ്കൂൾ) > 400 മീറ്റർ ഹർഡിൽസ്‌ (54.14 സെക്കൻഡ്‌)

​9. ടി എം അതുൽ (ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസ്‌) > 100 മീറ്റർ ഓട്ടം (10.81 സെക്കൻഡ്‌)

10. ടി എം അതുൽ > 200 മീറ്റർ ഓട്ടം (21.87 സെക്കൻഡ്‌)

​11. ടീം തൃശൂർ > 4x100 മീറ്റർ റിലേ (43.45 സെക്കൻഡ്‌)

12. ടീം പാലക്കാട് > 4x400 മീറ്റർ റിലേ (3 മിനിറ്റ്‌ 22.53 സെക്കൻഡ്‌)


സീനിയർ 
ആൺകുട്ടികൾ

13. സി കെ ഫസലുൽ ഹഖ്‌ (മലപ്പുറം തിരുന്നാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ്‌) > 110 മീറ്റർ ഹർഡിൽസ്‌ (13.78 സെക്കൻഡ്‌)

14. എ കെ മുഹമ്മദ്‌ സുൽത്താൻ (മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌) > 5 കിലോമീറ്റര്‍ നടത്തം (21 മിനിറ്റ്‌ 40.26 സെക്കൻഡ്‌)

​15. ജെ നിവേദ്‌ കൃഷ്‌ണ (പാലക്കാട്‌ ചിറ്റൂർ ജിഎച്ച്‌എസ്‌എസ്‌) > 200 മീറ്റർ (21.67 സെക്കൻഡ്‌)

​16. ടീം മലപ്പുറം > 4 x100 മീറ്റർ റിലേ (42.48 സെക്കൻഡ്‌)


points



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home