Deshabhimani

print edition മണ്ണിലിറങ്ങി താരകങ്ങൾ

kayika
avatar
പി അഭിഷേക്‌

Published on Oct 26, 2026, 01:30 AM | 1 min read

കോഴിക്കോട് : താരങ്ങള്‍ തെളിഞ്ഞ മണ്ണില്‍ ഇനി രാപ്പകല്‍ വ്യത്യാസമില്ല. അതിതീവ്ര മഴയിലും കുതിരാത്ത പോരാട്ടവീര്യമാണ് കൗമാരമനസ്സുകളില്‍. മാറ്റുനോക്കി മെച്ചപ്പെടുത്തിയെന്ന ആത്മവിശ്വാസമാണ് മുഖങ്ങളില്‍. ട്രാക്കും ഫീൽഡും പുതിയ വേഗവും ദൂരവും ഉയരവും രേഖപ്പെടുത്തുമെന്ന് തീര്‍ച്ച. കായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തേണ്ട ഭാവിതാരങ്ങള്‍ക്ക് മലബാറിന്റെ മടിത്തട്ടില്‍ ഉജ്വലവരവേല്‍പ്പ്.


68–-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണില്‍ വര്‍ണാഭമായ തുടക്കം. കാസർകോട്ടുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സ്വർണക്കപ്പ് പ്രയാണവും ഇന്നലെ രാവിലെ കോഴിക്കോട് കടപ്പുറത്ത് സംഗമിച്ചു. വൈകിട്ട് പ്രധാനവേദിയായ ചാത്തമംഗലം എൻഐടി ക്യാമ്പസില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്തു.


മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായി. ഒളിമ്പ്യന്‍ പി ടി ഉഷയെ ദീപശിഖ കത്തിക്കാന്‍ അനുവദിക്കാതെ അപമാനിച്ച മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും പ്രവൃത്തി കല്ലുകടിയായി. ജില്ലകളെ പ്രതിനിധീകരിച്ച് താരങ്ങളുടെ മാർച്ച് പാസ്റ്റുണ്ടായി. വിദ്യാര്‍ഥികളുടെ കലാവിരുന്നും അരങ്ങേറി. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മന്ത്രിമാരായ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, എം കെ രാഘവൻ എംപി, കോർപറേഷൻ മേയർ ഒ സദാശിവൻ എന്നിവര്‍ പങ്കെടുത്തു.


14 ജില്ലകളിൽനിന്നും ഗൾഫ് മേഖലയിൽനിന്നുമെത്തിയ ‌പതിനായിരത്തോളം താരങ്ങള്‍ അത്‌ലറ്റിക്‌സ്‌ അടക്കമുള്ള 12 ഇനങ്ങളില്‍ മാറ്റുരയ്ക്കും. 10 വേദികളിലാണ് മത്സരം. ഇന്ന്‌ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ഇൻക്ലൂസീവ് സ്‌പോർട്സാണ്. നാളെ മുതൽ അത്‌ലറ്റിക്‌സ്‌ ആരംഭിക്കും. 31ന് മേള സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home