ad
Deshabhimani

കായികമേള- പൂർത്തിയായത് 556 മത്സരങ്ങൾ; ശേഷിക്കുന്നത് 178 എണ്ണം: മുന്നിൽ തിരുവനന്തപുരം

KERALA STATE SCHOOL OYMPICS 2025 sub junior girls free style swimming
വെബ് ഡെസ്ക്

Published on Oct 26, 2025, 07:27 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ രണ്ടാം പതിപ്പിലെ കായിക പോരാട്ടങ്ങൾ നാളെ അവസാനിക്കും. ആകെയുള്ള 734 മത്സരങ്ങളിൽ 556 എണ്ണം പൂർത്തിയായി. 178 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ഇതിൽ 138 മത്സരങ്ങൾ ഇന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.


ഗെയിംസിൽ 535 ഇനങ്ങളും അക്വാട്ടിക്കിൽ 103 ഇനങ്ങളും അത്‌ലറ്റിക്സിൽ 96 മത്സരങ്ങളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അക്വാട്ടിക്സിലെ മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഗെയിംസിൽ 402 മത്സരങ്ങളാണ് പൂർത്തിയായത് (75%). 133 എണ്ണം അവശേഷിക്കുന്നു. അത്‌ലറ്റിക്സിൽ 51 മത്സരങ്ങൾ പൂർത്തിയായി. അവശേഷിക്കുന്നത് 45 എണ്ണം. ഇന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള 138 ഇനങ്ങളിൽ 104 എണ്ണം ഗെയിംസ് വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. 34 അത്‌ലറ്റിക്സ് മത്സരങ്ങളുമുണ്ട്.


കായികമേള അവസാനത്തിലേക്ക് അടുക്കേ സ്വർണ്ണ നേട്ടത്തിലും മുന്നിൽ തിരുവനന്തപുരമാണ്. ഇതിനകം 165 സ്വർണമാണ് തിരുവനന്തപുരത്തിൻ്റെ നേട്ടം. 122 വെള്ളിയും 139 വെങ്കലവും സഹിതം 1472 പോയിൻ്റാണ് ആകെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 694 പോയിൻ്റുണ്ട്. ( 76 സ്വർണം, 38 വെള്ളി, 78 വെങ്കലം). മൂന്നാംസ്ഥാനത്തേക്ക് ഉയർന്ന പാലക്കാടിന് 47 സ്വർണവും 66 വെള്ളിയും 73 വെങ്കലവുമായി 615 പോയിൻ്റുണ്ട്. 54 സ്വർണം 57 വെള്ളി 69 വെങ്കലം എന്നിങ്ങനെ 603 പോയിൻ്റുള്ള കണ്ണൂരാണ് നാലാം സ്ഥാനത്ത്.


കോഴിക്കോട് - 558, മലപ്പുറം - 542, എറണാകുളം - 534, കൊല്ലം- 266, കാസർകോട്- 226, ആലപ്പുഴ- 138, കോട്ടയം- 132, വയനാട് - 108, ഇടുക്കി - 70, പത്തനംതിട്ട- 32, ​ഗൾഫ് - 3 എന്നിങ്ങനെയാണ് മറ്റ് പോയിന്റ് നിലകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home