print edition എസ് എൽ നാരായണൻ രണ്ടാം റൗണ്ടിൽ

പനജി
ചെസ് ലോകകപ്പിൽ മലയാളി താരം എസ് എൽ നാരായണൻ രണ്ടാം റൗണ്ടിൽ കടന്നു. പെറുവിന്റെ സ്‌റ്റീവൻ റോജസിനെ ടെബ്രേക്കറിൽ കീഴടക്കി. ആദ്യ രണ്ട് കളി സമനിലയായതിനെ തുടർന്ന് നടന്ന റാപ്പിഡ് ഗെയിം ടൈബ്രേക്കറിൽ രണ്ട് കളിയും ജയിച്ചു. തിരുവനന്തപുരം സ്വദേശി അടുത്ത റൗണ്ടിൽ ഇംഗ്ലണ്ടിന്റെ നികിത വിറ്റിയുഗോവിനെ നേരിടും.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ച മറ്റൊരു മലയാളി താരം നിഹാൽ സരിൻ ഇന്ന് രണ്ടാം റൗണ്ടിൽ ഗ്രീക്ക് താരം സ്‌റ്റമാറ്റിസ് കൗർകുലോസുമായി ഏറ്റുമുട്ടും. സ്‌റ്റമാറ്റിസ് ആദ്യ റൗണ്ടിൽ വനിതാ ലോകകപ്പ് നേടിയ ദിവ്യ ദേശ്‌മുഖിനെയാണ് തോൽപ്പിച്ചത്. ലോക ചാമ്പ്യൻ ഡി ഗുകേഷിന് കസാഖ് താരം കസിബെക് നോജർബെകാണ് എതിരാളി. ആർ പ്രഗ്‌നാനന്ദ ഓസ്‌ട്രേലിയയുടെ ടെമർ കുയ്‌ബകറോവിനെ നേരിടും.









0 comments