ഇനി ക്യാപ്റ്റൻ ശ്രേയസ്; സൂര്യകുമാർ പുറത്ത്; വൈഭവും സഞ്ജുവും ടീമിൽ

ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീം നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽനിന്ന് പുറത്തായി. അയർലണ്ട്, ഇംഗ്ലണ്ട് പരമ്പരകൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 'വണ്ടർ കിഡ്' എന്നറിയപ്പെടുന്ന വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംനേടി എന്നതാണ് പ്രത്യേകത. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ തുടരും.
ഇന്ത്യൻ ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡാണ് ഇതോടെ മറികടന്നത്.
മധ്യനിര ബാറ്ററായ ശ്രേയസിന്റെ ഐപിഎല്ലിലെ പ്രകടനമാണ് നായകസ്ഥാനത്തേക്ക് തുണച്ചത്.
ട്വന്റി20 ലോകകപ്പ് നേടാനായെങ്കിലും ബാറ്ററെന്ന രീതിയിൽ സൂര്യകുമാറിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ ഐപിഎല്ലിലും തിളങ്ങാനായില്ല. പ്രായവും സൂര്യകുമാറിന് പ്രതികൂല ഘടകമായി.









0 comments