ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്

print edition ലോക ചാന്പ്യനെ വീഴ്‌ത്തി പുതുൽ സോനോവാൾ

PUTHUL SONOWAL

പുതുൽ സോനോവാൾ

വെബ് ഡെസ്ക്

Published on Jul 24, 2026, 01:24 AM | 1 min read

ഗ്ലാസ്‌ഗോ: കോമൺവെൽത്ത്‌ ഗെയിംസിൽ ഇന്ത്യക്ക്‌ തകർപ്പൻ തുടക്കം. ലോൺ ബൗൾസ്‌ പുരുഷ വിഭാഗം സിംഗിൾസ്‌ ആദ്യ കളിയിൽ ലോക ചാന്പ്യൻ കാനഡയുടെ റ്യാൻ ബെസ്‌റ്ററെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയുടെ പുതുൽ സോനോവാൾ കീഴടക്കി. ടൈബ്രേക്കിലായിരുന്നു ജയം. നാൽപ്പത്തിമൂന്നുകാരനായ പുതുലിന്റെ അരങ്ങേറ്റമായിരുന്നു ഗ്ലാസ്‌ഗോയിൽ. ഇരുപത്തൊന്നാം റാങ്കുകാരനാണ്‌.


ഡി സെക്ഷനിലെ ആദ്യ കളിയിൽ പുതുൽ ആദ്യ സെറ്റ്‌ 5–4ന്‌ സ്വന്തമാക്കി. രണ്ടാം സെറ്റ്‌ വെബ്‌സ്‌റ്റെർ 7–3ന്‌ നേടി. ടൈബ്രേക്കിൽ പുതുൽ ജയംകുറിച്ചു. കോമൺവെൽത്ത്‌ ഗെയിംസിൽ രണ്ട്‌ തവണ വെള്ളി മെഡൽ ജേതാവാണ്‌ കാനഡക്കാരൻ.

രണ്ടാം മത്സരത്തിൽ ഫോക്‌ലാൻഡ്‌ ഐലൻഡിന്റെ സെസിൽ അലെക്‌സാണ്ടറാണ്‌ എതിരാളി.


അസം പൊലീസിലാണ്‌ പുതുൽ. ഇ‍ൗ വർഷം ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണംനേടിയിട്ടുണ്ട്‌.

വനിതകളിൽ രൂപ റാണി ടിർകെ–പിങ്കി സഖ്യം മാൾട്ടയുടെ റെബേക്ക ലൂയിസ്‌–കോണിലെയ്‌ സഖ്യത്തെ തോൽപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home