ഐക്യദാർഢ്യവുമായി പ്രതിഷേധജ്വാല

ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല
പള്ളുരുത്തി
ഡൽഹി പാർലമെന്റ് മാർച്ചിനുനേരെയുള്ള പൊലീസ് നരനായാട്ടിനെതിരെ ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി.
കച്ചേരിപ്പടിയിൽ നടത്തിയ പ്രതിഷേധജ്വാല കൊച്ചി നഗരസഭാ പ്രതിപക്ഷനേതാവ് വി എ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി സി അനന്തു അധ്യക്ഷനായി.
സിനിമാതാരങ്ങളായ സാജൻ പള്ളുരുത്തി, ശ്രീകുമാർ, സ്നേഹ ശ്രീകുമാർ, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അരുൺ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മനീഷ രാധാകൃഷ്ണൻ, അശ്വതി ജോഷി, വി എം ധനീഷ് കുമാർ, കെ എസ് മാധവ് എന്നിവർ സംസാരിച്ചു.










0 comments