Deshabhimani

പ്രൈം വോളി ഹൈദരാബാദിൽ ; താരലേലം ഞായറാഴ്ച കോഴിക്കോട്ട്

prime volley
avatar
Sports Desk

Published on Jun 06, 2025, 12:00 AM | 1 min read


മലപ്പുറം

പ്രൈം വോളിബോൾ ലീഗ് (പിവിഎൽ) നാലാം സീസണിന്‌ കളമൊരുങ്ങുന്നു. മത്സരങ്ങൾ ഒക്‌ടോബർ രണ്ടിന്‌ തുടങ്ങും. ഇത്തവണയും ഹൈദരാബാദാകും വേദി. കലിക്കറ്റ്‌ ഹീറോസാണ്‌ നിലവിലെ ജേതാക്കൾ.


ടീമുകളിലേക്കുള്ള താരലേലം ഞായറാഴ്‌ച കോഴിക്കോട്‌ റാവിസ്‌ കടവ്‌ റിസോർട്ടിൽ നടക്കും. പുതിയതായി വന്ന ഗോവ ഗാർഡിയൻസ്‌ അടക്കം പത്ത്‌ ടീമുകളാണുള്ളത്‌. 791 താരങ്ങളാണ് ലേലത്തിൽ. ഒരു താരത്തിന്റെ കുറഞ്ഞ തുക മൂന്നുലക്ഷമാണ്‌. ഉയർന്ന തുക നിശ്ചയിച്ചിട്ടില്ല. 14 അംഗ ടീമിലെ 12 ഇന്ത്യൻ താരങ്ങളെയാണ്‌ ലേലം വഴി തെരഞ്ഞെടുക്കുക (ഒരാൾ 21 വയസ്സിൽ താഴെയുള്ള താരമായിരിക്കണം). വിദേശതാരങ്ങൾക്ക്‌ ഈ ലേലം ബാധകമല്ല. രണ്ട്‌ വീതം വിദേശ താരങ്ങളാണ്‌ ടീമിലുണ്ടാകുക. താരങ്ങളെ പ്ലാറ്റിനം (എട്ടുലക്ഷം),


സ്വർണം(അഞ്ചുലക്ഷം),വെള്ളി(നാലുലക്ഷം), വെങ്കലം(മൂന്നുലക്ഷം) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്‌. ഒരു ടീമിന്‌ ആകെ 80 ലക്ഷം രൂപ ചെലവഴിക്കാം. ടീമുകൾക്ക്‌ മൂന്ന്‌ താരങ്ങളെ നിലനിർത്താൻ അവസരമുണ്ട്. ഒമ്പത്‌ ടീമുകളിലായി 20 താരങ്ങളെയാണ്‌ നിലനിർത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home