Deshabhimani

ഷമീമുദീൻ 
കലിക്കറ്റിൽ ജെറോം ചെന്നൈയിൽ

Prime Volley

ഷമീമുദീൻ / ജെറോം വിനീത് / വിനിത് കുമാർ

avatar
Sports Desk

Published on Jun 09, 2025, 12:00 AM | 1 min read


കോഴിക്കോട്

പ്രൈം വോളിബോൾ നാലാം സീസണിൽ മലയാളിതാരം എ ഷമീമുദീനെ സ്വന്തമാക്കി കലിക്കറ്റ്‌ ഹീറോസ്‌. ലേലത്തിൽ ഉയർന്ന തുകയായ 22.5 ലക്ഷം രൂപയ്‌ക്കാണ്‌ ഷമീം കലിക്കറ്റ്‌ ടീമിന്റെ ഭാഗമായത്‌. കോഴിക്കോട്‌ നടന്ന താരലേലത്തിൽ പത്ത്‌ ടീമുകളാണ്‌ പങ്കെടുത്തത്‌. ഗോവ ഗാർഡിയൻസായിരുന്നു പുതിയ ടീം.


ജെറോം വിനീത്‌ (ചെന്നൈ ബ്ലിറ്റ്‌സ്‌), വിനിത്‌ കുമാർ (കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌) എന്നിവരും ലേലത്തിലെ വിലയേറിയ താരങ്ങളായി.


കലിക്കറ്റ്‌ വികാസ്‌ മാൻ, അഷോൽ ബിഷ്‌ണോയ്‌ എന്നിവരെ നിലനിർത്തിയിരുന്നു. മോഹൻ ഉക്രപാണ്ഡ്യൻ, എസ്‌ സന്തോഷ്‌ എന്നിവരും കലിക്കറ്റിന്റെ ഭാഗമായി. എട്ട്‌ ലക്ഷം രൂപയ്‌ക്കാണ്‌ എത്തിയത്‌. കൊച്ചി ടീം എറിൻ വർഗീസിനെ നിലനിർത്തി. അമൽ കെ തോമസ് (6.5 ലക്ഷം), ജസ്ജോദ് സിങ് (14.75) എന്നിവരും കൊച്ചി ടീമിലെത്തി.


പി വി ജിഷ്‌ണു (14 ലക്ഷം), ജെ ജോയെൽ ബഞ്ചമിൻ (6.5 ലക്ഷം), ഐബിൻ ജോസ്‌ (5) എന്നിവർ ബംഗളൂരു ടോർപിഡോസിന്റെ ഭാഗമായി. ഷോൺ ടി ജോൺ (11.5), ജി എസ്‌ അഖിൻ (10.5) എന്നിവർ അഹമ്മദാബാദ് ഡിഫൻഡേഴ്സ്‌ ടീമിലാണ്‌. ദീപു വേണുഗോപാൽ (11.5) ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home