ad
Deshabhimani

മലേഷ്യ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ : സിന്ധു പുറത്ത്‌

p v sindhu
വെബ് ഡെസ്ക്

Published on May 22, 2025, 01:02 AM | 1 min read


ക്വലാലംപുർ

മലേഷ്യ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു ആദ്യറൗണ്ടിൽ പുറത്ത്‌. സീസണിൽ മോശം പ്രകടനം തുടരുന്ന മുൻ ലോക ചാമ്പ്യൻ വിയറ്റ്‌നാമിന്റെ എൻഗുയെൻ തുയി ലിനിനോട്‌ 11-–-21, 21-–-14, 15-–-21 എന്ന സ്‌കോറിന്‌ തോറ്റു. പുരുഷൻമാരിൽ മലയാളി താരം എച്ച്‌ എസ്‌ പ്രണോയി, കിഡംബി ശ്രീകാന്ത്‌, സതീഷ്‌ കരുണാകരൻ എന്നിവർ രണ്ടാം റൗണ്ടിലെത്തി. പ്രണോയ്‌ ജപ്പാന്റെ കെന്റെ നഷിമോതോയെയും (19–-21, 21–-17, 21–-16) ശ്രീകാന്ത്‌ ചൈനയുടെ ലു യുവാങ് സുവിനെയും (23–-21, 13–-21, 21–-11) കീഴടക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home