ad
Deshabhimani

ഇന്തോനേഷ്യ ഓപ്പൺ
 ; പി വി സിന്ധു പുറത്ത്‌

P V Sindhu
avatar
Sports Desk

Published on Jun 06, 2025, 12:00 AM | 1 min read


ജക്കാർത്ത

ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽനിന്ന്‌ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌. രണ്ടാം റൗണ്ടിൽ തായ്‌ലൻഡിന്റെ പൊൻപാവി ചോചുവോങ്ങിനോട്‌ 22-–-20, 10–--21, 18–--21 എന്ന സ്‌കോറിന്‌ തോറ്റു. പുരുഷ ഡബിൾസിൽ സാത്വിക്‌ സായിരാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യം ക്വാർട്ടറിൽ കടന്നു. ഡെൻമാർക്കിന്റെ റാസ്‌മസ്‌ കെയർ–-ഫ്രെഡെറിക്‌ സോഗാർഡ്‌ കൂട്ടുകെട്ടിനെ വീഴ്‌ത്തി. സ്‌കോർ: 16-–-21, 21-–-18, 22–--20. വനിതാ ഡബിൾസിൽ മലയാളിയായ ട്രീസ ജോളിയും കൂട്ടുകാരി ഗായത്രി ഗോപിചന്ദും പുറത്തായി. ജപ്പാൻ ടീമായ യുകി ഫുകുഷിമ–-മായു മാറ്റ്‌സുമോറ്റോ എന്നിവരോട്‌ 13–--21, 22–--24ന്‌ കീഴടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home