ad
Deshabhimani

സിന്ധു 
പ്രീക്വാർട്ടറിൽ

p v sindhu
avatar
Sports Desk

Published on Jul 24, 2025, 12:31 AM | 1 min read


ഹാങ്‌ചൗ

ചൈന ഓപ്പൺ സൂപ്പർ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ ജപ്പാന്റെ ലോക ആറാം റാങ്കുകാരി തോമോക മിയാസാകിയെ 21-–-15, 8-–-21, 21–--17ന്‌ തോൽപ്പിച്ചു. ഈ വർഷം ആദ്യമായാണ്‌ സിന്ധു ആദ്യ പത്ത്‌ റാങ്കിലുള്ള ഒരു താരത്തിനെതിരെ ജയം നേടുന്നത്‌. ഇന്ത്യയുടെ പതിനേഴുകാരി ഉന്നതി ഹൂഡയാണ്‌ ഇന്ന്‌ നടക്കുന്ന പ്രീ ക്വാർട്ടറിൽ എതിരാളി. പുരുഷ ഡബിൾസിൽ സാത്വിക്‌ സായിരാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യം മുന്നേറി. ജപ്പാൻ കൂട്ടുകെട്ടായ കെന്യ മിറ്റ്‌സുഹാഷി–- ഹിരോകി ഒകാമുറയെ 21–--13, 21–--9ന്‌ തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home