ad
Deshabhimani

​ഏഷ്യൻ ഗെയിംസ്: 4,000 കായികതാരങ്ങൾക്ക് ക്രൂയിസ് ഷിപ്പിൽ താമസം ഒരുക്കും

Costa Serena
വെബ് ഡെസ്ക്

Published on Sep 16, 2026, 04:37 PM | 1 min read

ടോക്കിയോ: ​ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സംഘടാകർ. ഏകദേശം 4,000 കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ക്രൂയിസ് ഷിപ്പിൽ താമസം ഒരുക്കും. ശനിയാഴ്ചയാണ് ഏഷ്യൻ ഗെയിംസിന് ഔദ്യോ​ഗിക തുടക്കമാവുക. എന്നാൽ ബാസ്‌ക്കറ്റ്‌ബോൾ, സോക്കർ മത്സരങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.


പ്രത്യേക 'അത്‌ലറ്റ് വില്ലേജ്' ഇല്ലാത്തതിനാൽ കോസ്റ്റ സെറീന എന്ന ക്രൂയിസ് കപ്പൽ, ഹോട്ടലുകൾ, എയർബിഎൻബി, ഷിപ്പിങ് കണ്ടെയ്‌നർ മാതൃകയിലുള്ള കുടിലുകൾ എന്നിവയിലാണ് 17,000ത്തോളം മത്സരാർഥികൾക്കും ഉദ്യോഗസ്ഥർക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. കണ്ടെയ്നർ കുടിലുകളിലെ അസൗകര്യങ്ങൾ സംബന്ധച്ച് ദക്ഷിണ കൊറിയൻ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.


ഉയർന്നുവന്ന പരാതികൾ ഉടനടി പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി സംഘാടകർ പറഞ്ഞു. ഏഷ്യൻ ​ഗെയിംസിൽ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയതോടുകൂടി പ്രതീക്ഷിച്ചതിലും അധികം കായിക താരങ്ങളെത്തിയതാണ് പ്രതിസന്ധിയിലാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. ഗോയയിൽ കനത്ത മഴ പെയ്തതോടെ ചില കായികതാരങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചു. ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 4 വരെയാണ് മേള നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home