ad
Deshabhimani

കോഴിക്കോട് കാട്ടുപന്നി ആക്രമണം; വീട്ടുവരാന്തയില്‍ ഇരുന്നയാളെ ആക്രമിച്ചു

pig
വെബ് ഡെസ്ക്

Published on Sep 16, 2026, 04:17 PM | 1 min read

കോഴിക്കോട്: താമരശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. പന്നിയുടെ ആക്രമണത്തിൽ താമരശ്ശേരി സ്വദേശി എം കെ അബ്ദുൾ ഖാദറിന് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.


രാവിലെ വീടിന്റെ ​ഗേറ്റ് അടച്ചിരുന്നില്ല. ഇതുവഴിയാണ് കാട്ടുപന്നി വീട്ടിലേക്ക് കയറിയത്. ആക്രമണത്തിൽ അബ്ദുൾ ഖാദറിന്റെ കാലിന് പരിക്കേറ്റതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home