ad
Deshabhimani

ഇപിഎഫ് ശമ്പളപരിധി 25,000 രൂപയായി ഉയർത്തി

EPFO
വെബ് ഡെസ്ക്

Published on Sep 16, 2026, 04:34 PM | 1 min read

ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ അടിസ്ഥാന ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശമ്പള പരിധി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. പുതിയ തീരുമാനം അനുസരിച്ച്, പ്രതിമാസം 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ നിർബന്ധമായും ഇപിഎഫ് പദ്ധതികളിൽ ചേരണം. രാജ്യത്തെ അസംഘടിത, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് ​ഗുണം ചെയ്യും.


പുതിയ നിയമത്തിലൂടെ ഏകദേശം 51 ലക്ഷം തൊഴിലാളികൾ കൂടി ഇപിഎഫ്ഒയുടെ സാമൂഹ്യ സുരക്ഷ പരിധിയുടെ ഭാ​ഗമാകും. ഇനിമുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 12 ശതമാനം പിഎഫ് വിഹിതമായി കുറക്കും. ഇതേ ശതമാനം തുക തൊഴിലുടമയും പിഎഫ് അക്കൗണ്ടിലേക്ക് നൽകേണ്ടി വരും. പുതിയ ജീവനക്കാർക്കായി തൊഴിലുടമകൾ 12 ശതമാനം വിഹിതം നൽകേണ്ടി വരുന്നത് കമ്പനികൾക്ക് ചിലപ്പോൾ അധിക ബാധ്യത സൃഷ്ടിച്ചേക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home