Deshabhimani

ഏഷ്യൻ ഗെയിംസ്: സെയിലിങിൽ നേത്ര കുമനന് വെങ്കലം

sailing

നെത്ര കുമനൻ| Photo:X

വെബ് ഡെസ്ക്

Published on Oct 02, 2026, 10:15 AM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സെയിലിങിൽ മറ്റൊരു മെഡൽ. വനിതകളുടെ ഡിങ്കി വിഭാഗത്തിൽ നേത്ര കുമനൻ വെങ്കല മെഡൽ സ്വന്തമാക്കി. അവസാന റേസുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് നേത്ര മെഡൽ ഉറപ്പിച്ചത്.


ആദ്യ റേസ് ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും രണ്ടാം ഫൈനൽ റേസിൽ ഒന്നാം സ്ഥാനത്തെത്തി താരം മികച്ച തിരിച്ചുവരവ് നടത്തി. ഹോങ്കോങ്ങിന്റെ സ്റ്റെഫാനി ലൂയിസ് നോർട്ടണുമായി നേത്ര പോയിന്റിൽ ഒപ്പത്തിനൊപ്പമായിരുന്നു.


എന്നാൽ നോർട്ടണെതിരായ നേരിട്ടുള്ള മത്സരത്തിലെ മികച്ച റെക്കോഡ് നേത്രയ്ക്ക് അനുകൂലമായി. ഇതോടെയാണ് വെങ്കല മെഡൽ നേത്ര സ്വന്തമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ സൈലിങിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home