Deshabhimani

കുട്ടികൾക്കെതിരായ ലൈംഗിക പീഡനം; വ്യവസായ പ്രമുഖൻ വീരമണിക്കെതിരെ ഗുണ്ടാ ആക്ടും

r veeramani
വെബ് ഡെസ്ക്

Published on Oct 02, 2026, 11:01 AM | 1 min read

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായ ഭീമൻ ആര്‍ വീരമണി ഉൾപ്പെട്ട പോക്സോ കേസിന് പിന്നാലെ ഇദ്ദേഹത്തിനും കൂട്ടാളിക്കും എതിരെ ഗുണ്ടാ നിയമം ചുമത്തി ചെന്നൈ പൊലീസ്. വീരമണിയെ കൂടാതെ സഹായികളായ ശാന്തി, മഹേന്ദ്രസിംഹൻ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.


വീരമണി (84) യുടെ പേരിൽ ഇതുവരെ മൂന്ന് പോക്സോ കേസുകൾ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ തന്നെ ഗ്രാനൈറ്റ് വ്യവസായ രംഗത്തെ പ്രമുഖനാണ്. തേനാം പേടിലെ വീട്ടിൽ എത്തിച്ച് പ്രയാപൂര്‍ത്തിയാകാത്ത കുട്ടികളെ പീഢിപ്പിക്കുന്നത് പതിവാക്കി. നിരവധി കുട്ടികൾ ജീവനൊടുക്കുകയും ജീവിതം നഷ്ടമായ അവസ്ഥയിൽ എത്തുകയും ചെയ്തതായി വിവരങ്ങൾ പുറത്തെത്തുകയാണ്.


ആദ്യ കേസിൽ മാത്രം പത്ത് പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. കൂട്ടുനിൽക്കുകയും തെളിവ് നശിപ്പിക്കയും ചെയ്തതിനാണ് കൂട്ടാളികളായ ശാന്തി(60), ഭർത്താവ് മഹേന്ദ്രസിംഹൻ(73) നും അറസ്റ്റിലായത്.


പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്ന് 11 മാസത്തിനുശേഷം ഓഗസ്റ്റ് 29-നാണ് വീരമണിയെയും ശാന്തിയെയും മഹേന്ദ്രസിംഹനെയും അറസ്റ്റുചെയ്തത്. വീരമണിക്ക് കീഴിൽ ജെം ഗ്രാനൈറ്റ്‌സിൽ ജീവനക്കാരനായിരുന്ന ഗണേശനെ പിന്നീട് അറസ്റ്റുചെയ്തു.


നിലവിലുള്ള കേസുകൾക്ക് പുറമെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നുകാണിച്ച് വീട്ടമ്മ നൽകിയ പരാതിയിലും 10 വർഷംമുൻപ്‌ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിലും വീരമണിക്കെതിരേ കേസെടുത്തിട്ടുണ്ട്. ആദ്യകേസിൽ തെളിവെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ആദ്യ കുറ്റപത്രം അടുത്തയാഴ്ചതന്നെ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസ് ഇത്രയും കാലം വൻ തോതിൽ പണം ഇറക്കി ഇല്ലാതാക്കുകയായിരുന്നു. ഇതിനായി മാത്രം പൊലീസിലും രാഷ്ട്രീയ രംഗത്തെ പ്രമുഖ‍ര്‍ക്കിടയിലും വിതരണം ചെയ്യാൻ 70 കോടി രൂപ ചെലവഴിച്ചതായാണ് കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home