Deshabhimani

പാലക്കാട് പനി ബാധിച്ച് കുട്ടി 13കാരി മരിച്ചു

13-Year-Old Girl Die.jpg
വെബ് ഡെസ്ക്

Published on Oct 02, 2026, 11:19 AM | 1 min read

പാലക്കാട്: പാലക്കാട് പനിബാധിച്ച് പതിമൂന്നുകാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്. കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.


ഇന്നലെ രാത്രി എട്ടു മണിയോടെ പനി കുറവില്ലാത്തതിനാൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയിരുന്നു. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്‌തത കാണിക്കുകയും കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home