Deshabhimani

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ മൃഗശാലയിൽ സൗജന്യ പ്രവേശനം

thiruvananthapuram zoo
വെബ് ഡെസ്ക്

Published on Oct 02, 2026, 10:37 AM | 1 min read

തിരുവനന്തപുരം: വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം. വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ/ കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.


മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും വന്യജീവി സംരക്ഷണ അവബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്ന സ്കൂൾ/കോളജ് വിദ്യാർഥികൾക്ക് ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം പ്രയോജനപ്പെടുത്താം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home