ad
Deshabhimani

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; സലിമ ടെറ്റെ ക്യാപ്റ്റൻ

hockey

സലിമ ടെറ്റെ (ഇടത്) |Photo:Getty Images

വെബ് ഡെസ്ക്

Published on Jul 10, 2026, 03:02 PM | 1 min read

ന്യൂഡൽഹി : ജപ്പാനിൽ നടക്കാനിരിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇരുപതംഗ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ന്യൂസിലൻഡിൽ നടന്ന എഫ്ഐഎച്ച് നേഷൻസ് കപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സലിമ ടെറ്റെ ക്യാപ്റ്റനായി തുടരും. മണിപ്പൂർ സ്വദേശിനിയായ ബിച്ചു ദേവി ഖാരിബം, പത്മശ്രീ പുരസ്കാരം നേടിയ സവിത എന്നിവരാണ് ടീമിലെ ഗോൾകീപ്പർമാർ. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.


യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേരുന്ന മികച്ച ടീമാണ് ഇതെന്നും പരസ്പരം മികച്ച പ്രകടനം പുറത്തെടുക്കാൻ താരങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മുഖ്യ പരിശീലകൻ ശ്യൂർഡ് മരീനെ പറഞ്ഞു. സമീപ മാസങ്ങളിൽ മികച്ച ഫോമും ഫിറ്റ്നസും തെളിയിച്ച കളിക്കാരാണ് ഈ ഗ്രൂപ്പിലുള്ളതെന്നും ഏഷ്യൻ ഗെയിംസിലെ വെല്ലുവിളി നേരിടാൻ ടീം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എഫ്ഐഎച്ച് നേഷൻസ് കപ്പിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ലാൽതന്ത്ലുവാംഗി, ശിൽപി ദാബാസ് എന്നിവർ മികച്ച പ്രകടനത്തിന്റെ കരുത്തിൽ പ്രതിരോധ നിരയിൽ ഇടം നേടി. സുശീല ചാനു പുക്രംബം, ഇഷിക ചൗധരി, ജ്യോതി എന്നിവരാണ് മറ്റ് താരങ്ങൾ. മിഡ്ഫീൽഡിൽ ക്യാപ്റ്റൻ സലീമയ്ക്കൊപ്പം നിക്കി പ്രധാൻ, സാക്ഷി റാണ, സുനേലിത ടോപ്പോ, നേഹ, ദീപിക സോറെങ് എന്നിവർ അണിനിരക്കും. ലാൽറെംസിയാമി, ഋതുജ ദാദാസോ പിസാൽ, നവ്‌നീത് കൗർ, ദീപിക, ഇഷിക, ബൽജീത് കൗർ, ബ്യൂട്ടി ഡുങ്ഡുങ് എന്നിവരാണ് ഫോർവേഡ് ലൈനിലുള്ളത്.


ഇന്ത്യൻ ടീം:


ഗോൾകീപ്പർമാർ: സവിത, ബിച്ചു ദേവി ഖാരിബം


പ്രതിരോധ നിര: ഇഷിക ചൗധരി, സുശീല ചാനു പുക്രംബം, ലാൽതന്ത്ലുവാംഗി, ജ്യോതി, ശിൽപി ദാബാസ്


മധ്യനിര: നിക്കി പ്രധാൻ, സാക്ഷി റാണ, സുനേലിത ടോപ്പോ, സലിമ ടെറ്റെ (ക്യാപ്റ്റൻ), നേഹ, ദീപിക സോറെങ്


മുന്നേറ്റ നിര: ലാൽറെംസിയാമി, ഋതുജ ദാദാസോ പിസാൽ, നവ്‌നീത് കൗർ, ദീപിക, ഇഷിക, ബൽജീത് കൗർ, ബ്യൂട്ടി ഡുങ്ഡുങ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home