print edition ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌സ്; പെൺകുട്ടികൾ ഇന്ന് ട്രാക്കിൽ

ദേശീയ സ്കൂൾ മീറ്റിനുള്ള കേരള ടീം മധ്യപ്രദേശിലെ ശിവപുരി സ്--റ്റേഡിയത്തിൽ
ശിവപുരി (മധ്യപ്രദേശ്) : ദേശീയ സ്‌കൂൾ ജൂനിയർ (അണ്ടർ 17) അത്‌ലറ്റിക്‌സിൽ പെൺകുട്ടികളുടെ മത്സരങ്ങൾ ഇന്ന് തുടങ്ങും. മധ്യപ്രദേശിലെ ശിവപുരി എസ്‌എംഎസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന അഞ്ച് ദിവസത്തെ മീറ്റിൽ 19 ഇനങ്ങളിലാണ് മത്സരം. ഇന്ന് ഫൈനലുകളില്ല. 100, 400 മീറ്റർ ഓട്ടത്തിൽ ഹീറ്റ്‌സും സെമിയും നടക്കും.
ഷോട്ട്‌പുട്ടിലും ജാവലിൻത്രോയിലും യോഗ്യതാ റൗണ്ടുണ്ട്. കേരളത്തിന് 32 അംഗ സംഘമാണ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ പ്രകടനം ദയനീയമായിരുന്നു. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്. ഒമ്പത് പോയിന്റുമായി ഏഴാമതായാണ് ഫിനിഷ് ചെയ്‌തത്. ഉത്തർപ്രദേശ് 62 പോയിന്റോടെ ജേതാക്കളായി. തമിഴ്‌നാട് 41 പോയിന്റുമായി രണ്ടാമതെത്തി.








0 comments