ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി ചരിത്രം കുറിച്ച് മീരാഭായ് ചാനു

Chanu

മീരാഭായ് ചാനു| Phto: PTI

വെബ് ഡെസ്ക്

Published on Jul 26, 2026, 09:24 PM | 1 min read

ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസ് വെയിറ്റ്ലിഫ്‌റ്റിംഗിൽ ഇന്ത്യ കാത്തിരുന്ന ആദ്യ സ്വർണമെഡൽ സ്വന്തമാക്കി മീരാഭായ് ചാനു. വനിതകളുടെ വിഭാഗത്തിൽ മത്സരിച്ച താരം സ്നാച്ചിൽ 85 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉൾപ്പെടെ ആകെ 190 കിലോഗ്രാം ഭാരം ഉയർത്തിയാണ് രാജ്യത്തിനായി പൊന്നണിഞ്ഞത്.


2018, 2022 കോമൺവെൽത്ത് ഗെയിംസുകളിലും സ്വർണം നേടിയിരുന്ന ചാനുവിന്റെ തുടർച്ചയായ മൂന്നാം നേട്ടമാണിത്. ഇതോടെ കോമൺവെൽത്ത് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന അപൂർവ റെക്കോഡും ചാനു സ്വന്തമാക്കി. മുൻപ് ഗുസ്തി താരങ്ങളായ സുശീൽ കുമാർ (2010, 2014, 2018), വിനേഷ് ഫോഗട്ട് (2014, 2018, 2022) എന്നിവർ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.


പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം വെയിറ്റ്ലിഫ്‌റ്റിംഗിൽ റിഷികാന്ത സിങ് വെള്ളി മെഡലും കരസ്ഥമാക്കി. നേരത്തെ പാരാ പവർലിഫ്റ്റിങ്ങിൽ ഝന്ധുകുമാർ നേടിയ മെഡൽ ഉൾപ്പെടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home