വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഗ്രേറ്റ തുൺബെർഗ്

ലണ്ടൻ: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൺബെർഗ്. എസ്‌എഫ്‌ഐ യുകെയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച ട്രാഫൽഗർ ചത്വരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഗ്രേറ്റ പങ്കെടുത്തത്.
‘ഇൗ പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യയിലെ യുവതക്കൊപ്പമാണ് ലോകരാജ്യങ്ങളെന്ന് നമ്മൾ തെളിയിക്കുകയാണ്. ഇന്ത്യയിലെ വിദ്യാർഥികളുടെ സമരപോരാട്ടം നമ്മൾക്കെല്ലാം അഭിമാനവും പ്രതീക്ഷയും നൽകുന്നതാണ്. വിദ്യാർഥികൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ എന്തും സാധ്യമാണെന്ന് അവർ തെളിയിച്ചിരിക്കുന്നു. നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി വിദ്യാർഥികൾ നടത്തിയ സമരം നമ്മുടേതു കൂടിയാണ്. അതിനാൽ തന്നെ ഇന്ത്യയിലെ പൊരുതുന്ന യുവതയ്ക്ക് ഒപ്പം നമ്മളും അണിചേരണം. നിങ്ങളുടെ ഒപ്പം നിൽക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. നന്ദി.’ – ഗ്രേറ്റ പറഞ്ഞു.








0 comments