യുക്രൈനിൽ റഷ്യൻ മിസൈൽ - ഡ്രോൺ ആക്രമണം; നാല് മരണം

യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണം| Photo: Reuters
മോസ്കോ : യുക്രൈനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം. ഏഴ് ബാലിസ്റ്റിക് മിസൈലുകളും 136 ഡ്രോണുകളുമാണ് റഷ്യൻ സൈന്യം പ്രയോഗിച്ചതെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ കീവിലും ചെർണിഹീവ്, ഖാർകീവ്, സാപ്പോറീഷ്യ എന്നീ മേഖലകളിലുമുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ജനവാസ മേഖലകളെയല്ല, യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുക്രൈൻ തിരിച്ചടിക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ഹോർളിവ്കയിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ ഭരണകൂടം ജനവാസ മേഖലകളെ ബോധപൂർവം ലക്ഷ്യമിടുകയാണെന്ന് ഹോർളിവ്ക മേയർ ആരോപിച്ചു. അതിർത്തി കടന്നുള്ള യുക്രൈന്റെ തുടർച്ചയായ പ്രകോപനങ്ങൾക്കാണ് റഷ്യൻ സേന ശക്തമായ മറുപടി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments