പരിക്കിൽ വലഞ്ഞ് ഇന്ത്യൻ ക്രിക്ക്റ്റ് ടീം; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ

ഇന്ത്യൻ ടെസ്റ്റ് ടീം | Photo: Getty Images
മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പ്രധാന താരങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം പരമ്പരയ്ക്കുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത് വൈകുകയാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അടുത്ത മാസം നാലോടെ ശ്രീലങ്കയിലേക്ക് തിരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിന് മുന്നോടിയായി ഗാലെയിൽ നാല് ദിവസത്തെ സന്നാഹ മത്സരവും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലായത് ടീം മാനേജ്‌മെന്റിന് വലിയ ആശങ്കയാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ റിഹാബിലിറ്റേഷന് വിധേയനാകുന്ന അദ്ദേഹം രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്നത് പിന്നീട് വ്യക്തമാകും. മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ ബുംറ പരമ്പരയിൽ കളിക്കുമോ എന്ന് വ്യക്തമാകൂ.
യുവ ബാറ്റ്‌സ്മാൻ സായി സുദർശന് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഹർഷിത് റാണയെ സെലക്ഷനിൽ നിന്ന് ഒഴിവാക്കിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പരയുടെ ആദ്യ ഘട്ടം നഷ്ടമാകും. അടുത്ത ദിവസങ്ങളിൽ വരുന്ന മെഡിക്കൽ റിപ്പോർട്ടുകൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കും സെലക്ടർമാർ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.









0 comments