print edition ഖത്തർ ഗ്രാൻ പ്രി ; വെസ്‌തപ്പൻ ജേതാവ്

ദോഹ
ഖത്തർ ഗ്രാൻ പ്രി ഫോർമുല വൺ കാറോട്ടത്തിൽ ജേതാവായി റെഡ്‌ബുൾ താരം മാക്‌സ് വെസ്‌തപ്പന്റെ തകർപ്പൻ തിരിച്ചുവരവ്. അബുദാബിയിൽ ഞായറാഴ്‌ച അവസാന ഗ്രാൻപ്രി ശേഷിക്കെ ലോക ചാമ്പ്യനാകാൻ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. മക്‌ലാരന്റെ ലാൻഡോ നോറിസ് 408 പോയിന്റുമായി ഒന്നാമതാണ്. വെസ്‌തപ്പൻ 396 പോയിന്റുമായി തൊട്ടടുത്തെത്തി. പിയാസ്‌ട്രിക്ക് 392 പോയിന്റുണ്ട്. ഖത്തറിൽ മക്‌ലാരൻ ഡ്രൈവർ ഓസ്‌കർ പിയാസ്‌ട്രി രണ്ടാമതായി. നോറിസിന് നാലാംസ്ഥാനമാണ്.









0 comments