പ്രതിഷേധവുമായി പ്രദേശവാസികൾ
print edition ആർഎസ്‌എസ് ആസ്ഥാനത്തിന് പാർക്കിങ് ; പുരാതന ക്ഷേത്രം പൊളിച്ചുനീക്കി

ന്യൂഡൽഹി
ഡൽഹിയിലെ ആർഎസ്‌എസ് ആസ്ഥാനത്തിന് പാർക്കിങ്ങിനായി 1,400 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചതായി ആരോപണം. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബിജെപി ഭരണത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച പൊളിച്ചത്.
ഒരു പ്രദേശവാസി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തുവന്നത്. ഇതോടെ സമീപവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ആർഎസ്‌എസ് ആസ്ഥാനത്തിന് സമീപമുള്ള അഞ്ച് കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. പതിവ് സുരക്ഷാനടപടികളുടെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 150 കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ആര്‍എസ്എസിന്റെ ഡൽഹി ആസ്ഥാനം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്.









0 comments